വനിതാപ്പട; കെ.എം. അഭിജിത്തിന്റെ വിജയത്തിനായി യു.ഡി.എഫ് വനിതാ സംഗമങ്ങൾ വരുന്നു

വനിതാപ്പട; കെ.എം. അഭിജിത്തിന്റെ വിജയത്തിനായി യു.ഡി.എഫ് വനിതാ സംഗമങ്ങൾ വരുന്നു
Mar 28, 2026 12:09 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ വനിതാ സംഘടനകൾ തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി മണ്ഡലത്തിലുടനീളം വിപുലമായ ഗൃഹസമ്പർക്ക പരിപാടികളും വനിതാ സംഗമങ്ങളും സംഘടിപ്പിക്കാനാണ് നാദാപുരം ലീഗ് ഹൗസിൽ ചേർന്ന സംയുക്ത യോഗത്തിൽ ധാരണയായത്. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ സൂപ്പി നരിക്കാട്ടേരി യോഗം ഉദ്ഘാടനം ചെയ്തു.

മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ. സുമിത ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളും പ്രവർത്തനങ്ങളും ചർച്ച ചെയ്തു. വനിതാ ലീഗ് മണ്ഡലം സെക്രട്ടറി സക്കീന ഹൈദർ, കെ.എം. രഘുനാഥ്, സി.കെ. ജമീല, വസന്ത കരിന്ത്രയിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കാൻ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി കോർഡിനേറ്റർ എം.പി. ജാഫർ മാസ്റ്റർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

UDF women's rallies coming up for K.M. Abhijith's victory

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories










News Roundup