തൂണേരി: (nadapuram.truevisionnews.com) തൂണേരി കാനറാ ബാങ്കിന് പിന്നിലായി വരുന്ന റോഡരികിലെ പേരാൽ മരം കടപുഴകി വീണു. തുണ്ടിയിൽ നാണുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്ന മരമാണ് റോഡിലേക്ക് വീണത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. മരം വീഴുന്ന സമയത്ത് റോഡിലൂടെ വന്ന വഴിയാത്രക്കാരൻ തലനാരിഴക്കാണ് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. മരം വീണതിനെത്തുടർന്ന് സമീപത്തെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഉച്ച സമയത്തായതിനാൽ റോഡിൽ തിരക്കില്ലാതിരുന്നത് വലിയൊരു ദുരന്തം ഒഴിവാകാൻ കാരണമായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
എന്നാൽ, അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും റോഡിൽ വീണ മരം മുറിച്ചുമാറ്റാൻ നടപടിയായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. ഇത് ഗതാഗത തടസ്സത്തിനും കാരണമാകുന്നുണ്ട്. മരം ഉടൻ നീക്കം ചെയ്യണമെന്ന ആവശ്യത്തിലാണ് പ്രദേശവാസികൾ.
A peral tree fell onto the road in Thuneri.

































