നാദാപുരം കുണ്ടുതോടിൽ നൂറോളം റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചു, പരാതിയുമായി ഉടമസ്ഥർ

നാദാപുരം കുണ്ടുതോടിൽ നൂറോളം റബ്ബർ ഷീറ്റുകൾ മോഷ്ടിച്ചു, പരാതിയുമായി ഉടമസ്ഥർ
Apr 29, 2026 03:19 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) കുണ്ടുതോടിൽ വ്യാപകമായ രീതിയിൽ റബ്ബർഷീറ്റുകൾ മോഷണം പോയതായി പരാതി. കുനിയിൽ രജീഷ്, ഷിബി എന്നിവരുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിലെ പുകപ്പുരയിൽ സൂക്ഷിച്ചിരുന്ന 162-ഓളം റബ്ബർഷീറ്റുകളാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കാണാതായത്.

ഉണക്കി സൂക്ഷിച്ചിരുന്ന ഷീറ്റുകൾ സംഘടിതമായി കടത്തിക്കൊണ്ടുപോയതായാണ് സംശയിക്കുന്നത്. കവർച്ച ചെയ്യപ്പെട്ട റബ്ബർഷീറ്റുകൾക്ക് വിപണിയിൽ ഏകദേശം ഇരുപത്തയ്യായിരം രൂപയോളം വില വരുമെന്ന് ഉടമസ്ഥർ പറഞ്ഞു.

സംഭവത്തെത്തുടർന്ന് ഉടമസ്ഥർ തൊട്ടിൽപാലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും രാത്രികാല പട്രോളിംഗ് ശക്തമാക്കിയും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Around 100 rubber sheets stolen in Nadapuram Kunduthod

Next TV

Related Stories
ശുചിത്വ ഹർത്താൽ; മഴക്കാലപൂർവ്വ ശുചീകരണം കർമ്മ പദ്ധതിയുമായി തൂണേരി ഗ്രാമപഞ്ചായത്ത്

Apr 29, 2026 03:47 PM

ശുചിത്വ ഹർത്താൽ; മഴക്കാലപൂർവ്വ ശുചീകരണം കർമ്മ പദ്ധതിയുമായി തൂണേരി ഗ്രാമപഞ്ചായത്ത്

മഴക്കാലപൂർവ്വ ശുചീകരണം കർമ്മ പദ്ധതിയുമായി തൂണേരി ഗ്രാമപഞ്ചായത്ത്...

Read More >>
യുഡിഎഫ് ലീഡേഴ്സ് മീറ്റ്; അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്

Apr 29, 2026 11:36 AM

യുഡിഎഫ് ലീഡേഴ്സ് മീറ്റ്; അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്

അക്രമ രാഷ്ട്രീയത്തിനെതിരെ ജാഗ്രത പാലിക്കാൻ ആഹ്വാനം നൽകി യുഡിഎഫ്...

Read More >>
Top Stories

News Roundup