നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു

നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു
Mar 20, 2026 05:08 PM | By Susmitha Surendran

നാദാപുരം :( https://nadapuram.truevisionnews.com/) നാദാപുരം വളയത്ത് വീട്ടു പറമ്പിലെ അടിക്കാടിൽ നിന്ന് തീപടർന്ന് ഗൃഹനാഥൻ മരിച്ചു. വളയം രാജധാനിക്കടുത്തെ എടവനക്കണ്ടിയിൽ കുമാരൻ (64) ആണ് മരിച്ചത് .

ഇന്ന് പകൽ 12 മണിയോടെയാണ് സംഭവം . വീടിന് പുറകെ വശത്തെ പറമ്പിലെ അടിക്കാട് വെട്ടി തീയിട്ടതായിരുന്നു . ഇതിനിടയിൽ തീ പടർന്ന് പിടിച്ചു . തീ അണക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് കുമാരന്റെ ദേഹത്തേക്ക് തീ പടർന്നതെന്ന് കരുതുന്നു . പറമ്പിൽ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് നിലത്ത് ബോധരഹിതനായി കുമാരനെ കണ്ടത്.

ഉടൻ തന്നെ വളയം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു . വളയം കുണ്ടുംകാര ജംഗ്ഷനിൽ ടൈലറിംഗ് ജോലി ചെയ്യുന്ന ആളാണ് കുമാരൻ . മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി . വളയം പോലീസ് ഇൻക്വസ്‌റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട് . നാളെ രാവിലെ പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും .

തുടർന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും . ഭാര്യ : ശോഭ , മക്കൾ : ഷിബിൻ ലാൽ , അർഷിൻ ലാൽ , മരുമകൾ : നവ്യ (കൈവേലി) . സഹോദരങ്ങൾ : നാണു , ജാനു .

A house owner died after a fire broke out in the undergrowth of his home in Nadapuram Valayam.

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories










News Roundup