കമ്യൂണിസ്റ്റുകാർ പോലും മാറിച്ചിന്തിക്കുന്നു; സിപിഎം ഭരണം മടങ്ങിവരാൻ നല്ല കമ്യൂണിസ്റ്റുകൾ ആഗ്രഹിക്കുന്നില്ല: എൻ. സുബ്രഹ്മണ്യൻ

കമ്യൂണിസ്റ്റുകാർ പോലും മാറിച്ചിന്തിക്കുന്നു; സിപിഎം ഭരണം മടങ്ങിവരാൻ നല്ല കമ്യൂണിസ്റ്റുകൾ ആഗ്രഹിക്കുന്നില്ല: എൻ. സുബ്രഹ്മണ്യൻ
Mar 29, 2026 01:03 PM | By Krishnapriya S R

അരൂര്‍: (nadapuram.truevisionnews.com) സിപിഎം വീണ്ടും അധികാരത്തിൽ വരുന്നത് കേരളത്തിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകൾ പോലും ആഗ്രഹിക്കുന്നില്ലെന്ന് കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ പറഞ്ഞു.

ബംഗാളിലെ രാഷ്ട്രീയ സാഹചര്യം ഇവിടെയും ആവർത്തിക്കരുതെന്നാണ് അവരുടെ പ്രാർത്ഥനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ളയുടെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം അരൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ മേഖലകളെയും തകർക്കുന്ന തരത്തിലുള്ള അഴിമതിയും വെട്ടിപ്പുമാണ് കഴിഞ്ഞ ഭരണകാലത്ത് നടന്നതെന്ന് അദ്ദേഹം വിമർശിച്ചു. പരിപാടിയിൽ എം. വിജയൻ അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, പ്രമോദ് കക്കട്ടിൽ, കെ.കെ. അബ്ദുള്ള, എം.കെ. ഭാസ്കരൻ, കെ. സജീവൻ, പി. ശ്രീലത, കെ.ടി. അബ്ദുറഹിമാൻ, വി.പി. പ്രവീൺ തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

Good communists do not want the CPM government to return.

Next TV

Related Stories
ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ  നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

Apr 5, 2026 07:26 PM

ഒടുവിൽ ആശ്വാസം; ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെ...

Read More >>
ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

Apr 5, 2026 03:11 PM

ആവേശമുയർത്താൻ ബിനോയ് വിശ്വം; എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.പി. വസന്തത്തിന്റെ പ്രചാരണത്തിനായി ഇന്ന് കായക്കൊടിയിൽ

എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തത്തിന്റെ പ്രചാരണത്തിനായി ബിനോയ് വിശ്വം ഇന്ന്...

Read More >>
Top Stories

GCC News