എൽഡിഎഫ് ആവേശം; നാദാപുരത്ത് ഓശാന തിരുനാൾ വിശ്വാസികളെ സന്ദർശിച്ച് പി. വസന്തത്തിന്റെ പര്യടനം

എൽഡിഎഫ് ആവേശം; നാദാപുരത്ത് ഓശാന തിരുനാൾ വിശ്വാസികളെ സന്ദർശിച്ച് പി. വസന്തത്തിന്റെ പര്യടനം
Mar 30, 2026 11:29 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി. വസന്തത്തിന്റെ ഒന്നാം ഘട്ട പര്യടനത്തിന്റെ മൂന്നാം ദിനം ആവേശകരമായ സ്വീകരണങ്ങളോടെ പൂർത്തിയായി.

രാവിലെ 7.30-ന് വിലങ്ങാട് പള്ളിയില്‍ ഓശാന തിരുനാളിനെത്തിയ വിശ്വാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി തന്റെ പര്യടനം ആരംഭിച്ചത്. തുടർന്ന് ആദ്യ ഔദ്യോഗിക സ്വീകരണ കേന്ദ്രമായ കുറുവന്തേരിയിൽ എത്തിയ സ്ഥാനാർത്ഥിക്ക് എൽ.ഡി.എഫ് പ്രവർത്തകർ ഉജ്ജ്വലമായ വരവേൽപ്പാണ് നൽകിയത്.

മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയ പര്യടനം ചെക്യാട്, പാറക്കടവ്, തുണേരി, ആവോലം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കോടഞ്ചേരി, കോട്ടേമ്പ്രം, ഇരിങ്ങണ്ണൂര്‍ വഴി മുന്നേറി. ഉച്ചയ്ക്ക് ശേഷം തുരുത്തി നോര്‍ത്ത്, പുതിയങ്ങാടി, കക്കംവള്ളി എന്നീ കേന്ദ്രങ്ങൾ പിന്നിട്ട് നാദാപുരം ടൗണിലും കുമ്മങ്കോട്, നരിക്കാട്ടേരി, കല്ലാച്ചി എന്നിവിടങ്ങളിലും സ്ഥാനാർത്ഥി പര്യടനം നടത്തി.

ഓരോ കേന്ദ്രങ്ങളിലും സ്ത്രീകളും യുവാക്കളുമടക്കം വൻ ജനപങ്കാളിത്തമാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ എത്തിച്ചേർന്നത്. വികസനത്തുടർച്ചയും രാഷ്ട്രീയ നിലപാടുകളും ഉയർത്തിക്കാട്ടിയുള്ള മൂന്നാം ദിവസത്തെ പ്രചാരണ പരിപാടികൾ വിഷ്ണുമംഗലത്താണ് സമാപിച്ചത്.

ഇടതുമുന്നണിയുടെ കരുത്ത് വിളിച്ചോതുന്ന പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ പര്യടനത്തിന് ആവേശം പകർന്നു. വരും ദിവസങ്ങളിലും മണ്ഡലത്തിലെ ബാക്കി ഭാഗങ്ങളിൽ പര്യടനം തുടരാനാണ് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം.

P. Vasantha's tour of Nadapuram to visit Oshana Thirunal devotees

Next TV

Related Stories
ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ശക്തിപ്പെടും: അബ്ദുൽ മജീദ് ഫൈസി

Apr 5, 2026 01:12 PM

ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ശക്തിപ്പെടും: അബ്ദുൽ മജീദ് ഫൈസി

ഇന്ത്യയിൽ എസ്ഡിപിഐ മുന്നോട്ടുവെക്കുന്ന ബദൽ രാഷ്ട്രീയം ശക്തിപ്പെടുമെന്ന് അബ്ദുൽ മജീദ്...

Read More >>
കാണാതായിട്ട് നാല് ദിവസം; ശരണ്യയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കാൻ കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടൽ

Apr 5, 2026 01:00 PM

കാണാതായിട്ട് നാല് ദിവസം; ശരണ്യയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കാൻ കെ.സി വേണുഗോപാൽ എംപിയുടെ ഇടപെടൽ

ശരണ്യയെ കാണാതായ സംഭവത്തിൽ തെരച്ചിൽ ഊർജിതമാക്കാൻ കെ.സി വേണുഗോപാൽ എംപിയുടെ...

Read More >>
മൂന്ന് ദിനം പിന്നിട്ടിട്ടും സൂചനകളില്ല; ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലും നിരാശ; നാദാപുരം സ്വദേശിനി ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

Apr 5, 2026 11:59 AM

മൂന്ന് ദിനം പിന്നിട്ടിട്ടും സൂചനകളില്ല; ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയിലും നിരാശ; നാദാപുരം സ്വദേശിനി ശരണ്യയെ കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

കുടകിൽ ട്രക്കിങ്ങിനിടെ കാണാതായി, കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യയെ കുറിച്ച് യാതൊരു വിവരവും...

Read More >>
Top Stories

News Roundup

Entertainment News