Apr 12, 2026 10:51 AM

നാദാപുരം: (https://nadapuram.truevisionnews.com/) നാദാപുരം പുളിയാവ് പുഴയിലെ ഇന്നലെ വൈകിട്ട് മുങ്ങി മരിച്ച ഒരു കുടുംബത്തിലെ മൂന്നുപേരുടെ പോസ്റ്റ് മാട്ടം തുടങ്ങി. ഇന്ന് രാവിലെ 9:30 യോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം തുടങ്ങിയത്. 11 മണിയോടെ മൃതദേഹം ഏറ്റുവാങ്ങും. പുളിയാവ് അരിക്കൽ കണ്ടി അൻസാർ (45), ഭാര്യ സുഹാദ (36), അൻസാറിന്റെ സഹോദരൻ അനീഫയുടെ മകൾ ഇസ്സ മറിയം (7) എന്നിവരാണ് മരിച്ചത്.

വയനാട് തരുവണ സ്വദേശിയായ സുഹതയുടെ മൃതദേഹം പുളിയാവിലെ വീട്ടിലെത്തിച്ച ശേഷം വയനാട്ടിലേക്ക് കൊണ്ടുപോകും. അൻസാറിന്റെ നിസ്സയുടെയും മൃതദേഹങ്ങൾ ഇന്ന് ഉച്ചയ്ക്ക് പാറക്കടവ് വലിയ ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തും.മയ്യഴി പുഴയുടെ ഭാഗമായ പുളിയാവ് നാമത്ത് എളവന പുതിയ പാലത്തിന് സമീപം ഇന്നലെ പകൽ മൂന്നരയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

പുഴയിലെ പാലത്തിന്റെ തൂണിനോട് ചേർന്നുള്ള വെള്ളക്കെട്ടിൽ കളിക്കുന്നതിനിടെ ഇസ്സ ചെളിയിൽ താഴ്ന്നുപോവുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയ സുഹാദയും, ഇവരെ രണ്ടുപേരെയും രക്ഷിക്കാൻ ശ്രമിച്ച അൻസാറും അപകടത്തിൽപ്പെട്ടു. നാട്ടുകാർ ഉടൻ തന്നെ മൂന്നുപേരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

Puliyav river tragedy: Postmortem of the bodies has begun, Suhada's body will be taken to Wayanad

Next TV

Top Stories










News Roundup