നാദാപുരം: (nadapuram.truevisionnews.com) "പാഴായിപ്പോയ 15 വർഷങ്ങൾ തുണേരിയെ വീണ്ടെടുക്കും" എന്ന മുദ്രാവാക്യമുയർത്തി സി.കെ. അരവിന്ദാക്ഷൻ നയിച്ച എൽ.ഡി.എഫ്. തുണേരി പഞ്ചായത്ത് കാൽനട പ്രചാരണ ജാഥ സമാപിച്ചു.
കളത്തറയിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ ഊഷ്മളമായ സ്വീകരണങ്ങൾ ലഭിച്ചു. സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം തുണേരി ടൗണിൽ ജാഥ സമാപിച്ചു. തുടർന്ന് നടന്ന സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി. തോമസ് ഉദ്ഘാടനം ചെയ്തു.
വിമൽകുമാർ കണ്ണങ്കൈ അധ്യക്ഷനായി. ജാഥാ ക്യാ പ്റ്റൻ സി കെ അരവിന്ദാക്ഷൻ, ശ്രീജിത്ത് മുടപ്പിലായി, പി എം നാണു. സമദ് നരിപ്പറ്റ, കെ പി സുധീഷ്, കനവത്ത് രവി, നെല്ലി യേരി ബാലൻ, ടി ജിമേഷ്, എംഎൻ രാജൻ, ടി പി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. എ കെ അനീഷ് സ്വാഗതം പറഞ്ഞു.
LDF foot campaign march led by CK Aravindakshan concludes










































