സേവന പാതയിൽ മൂന്ന് പതിറ്റാണ്ട്; ജലീൽ മാസ്റ്റർക്ക് എൻസിസിയുടെ ആദരവ്

സേവന പാതയിൽ മൂന്ന് പതിറ്റാണ്ട്;  ജലീൽ മാസ്റ്റർക്ക് എൻസിസിയുടെ ആദരവ്
Nov 9, 2025 07:32 PM | By Athira V

നാദാപുരം: ( www.truevisionnews.com) സാമൂഹിക സേവന പാതയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ജലീൽ മാസ്റ്റർക്ക് എൻസിസി യുടെ ആദരവ്.

പേരോട് എം ഐ എം ഹയർ സെക്കന്ററി സ്കൂളിൽ മുപ്പത് വർഷം എൻസിസി യൂണിറ്റിൻ്റ ചുമതല വഹിച്ച കെ അബ്ദുൽ ജലീൽ മാസ്റ്റർക്ക് എൻസിസി ആർമി, എയർവിംഗ് എന്നിവയുടെ നേതൃത്വത്തിൽ സ്നേഹാദരവ് നൽകി.

1995 ജൂൺ മാസത്തിലാണ് പേരോട് ഹൈസ്കൂൾ സ്ഥാപിതമായത്. അന്ന് മുതൽ പേരോട് സ്കൂളിൽ മാത്രകാപരമായ സാമൂഹ്യ പ്രവർത്തനങ്ങൾക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃപരമായ പങ്കു വഹിച്ചു ജലീൽ മാസ്റ്റർ.

പൂർവ വിദ്യാർത്ഥികളുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ ഈ വർഷം സ്കൂളിന് ഒരു ലൈബ്രറി കൂടി സമ്മാനിച്ചാണ് ജലീൽ മാസ്റ്റർ പടിയിറങ്ങുന്നത്.

നാദാപുരം മേഖലയിൽ ധാരാളം ശിഷ്യ ഗണങ്ങളുള്ള ജലീൽ മാസ്റ്റർ 2026 ഏപ്രിൽ മാസത്തിലാണ് വിരമിക്കുന്നത്. നാദാപുരത്തിന്റെ വിദ്യാഭ്യാസ വളർച്ചയിൽ സേവനം നൽകിയ ജലീൽ മാസ്റ്റർക്കു ഷാഫി പറമ്പിൽ എം.പി മെമെന്റോ നൽകി ആദരിച്ചു. പേരാമ്പ്ര വെള്ളിയൂർ സ്വദേശിയായ ജലീൽ സാമൂഹ്യ പ്രവർത്തകൻ അന്തരിച്ച കെ എസ് മൗലവിയുടെ മകനാണ്.

മാനേജർ പിബി കുഞ്ഞമ്മദ് ഹാജി അധ്യക്ഷനായ ചടങ്ങിൽ മുഹമ്മദ്‌ ബംഗ്ലാത്ത് പ്രിൻസിപ്പൽ രഞ്ജിത്ത്, അബ്ബാസ് ടി.കെ, എൻസിസി ഫസ്റ്റ് ഓഫിസർ അബ്ദുൽ ഹമീദ്, അഷ്‌റഫ്‌ കിഴക്കയിൽ,പിടിഎ പ്രസിഡണ്ട്‌ മുഹമ്മദ്‌ പുറമേരി, മുഹമ്മദ്‌ പികെ എടച്ചേരി, റെയ്‌സ മുഹമ്മദ്‌ എം എം, എന്നിവർ പ്രസംഗിച്ചു.

Jaleel Master, Social Service, Perode MIM Higher Secondary School

Next TV

Related Stories
പതിവ് തെറ്റാതെ; എംടിയുടെ കരുതലാണ് കമ്മ്യൂണിസം; വിഷുകിറ്റ് സ്വീകരിച്ചത് 180 കുടുംബങ്ങൾ

Apr 12, 2026 04:49 PM

പതിവ് തെറ്റാതെ; എംടിയുടെ കരുതലാണ് കമ്മ്യൂണിസം; വിഷുകിറ്റ് സ്വീകരിച്ചത് 180 കുടുംബങ്ങൾ

എംടിയുടെ കരുതലാണ് കമ്മ്യൂണിസം, വിഷുകിറ്റ് സ്വീകരിച്ചത് 180...

Read More >>
കണ്ണീർപുഴയായി പുളിയാവ്; മൂന്ന് പേരും വീട്ടിൽ മടങ്ങിയെത്തി, ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ് ഉറ്റവർ

Apr 12, 2026 01:41 PM

കണ്ണീർപുഴയായി പുളിയാവ്; മൂന്ന് പേരും വീട്ടിൽ മടങ്ങിയെത്തി, ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ് ഉറ്റവർ

മൂന്ന് പേരും വീട്ടിൽ മടങ്ങിയെത്തി, ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് പൊട്ടി കരഞ്ഞ്...

Read More >>
 പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 12, 2026 12:51 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

Apr 12, 2026 10:51 AM

പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക് കൊണ്ടുപോകും

പുളിയാവ് പുഴയിലെ ദുരന്തം: മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടം തുടങ്ങി, സുഹാദയുടെ മൃതദേഹം വയനാട്ടിലേക്ക്...

Read More >>
ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

Apr 11, 2026 11:30 PM

ദുരന്തകാരണം ചതിക്കുഴി; മൂന്ന് പേരും ആണ്ട് പോയത് പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളിയിൽ

നാദാപുരത്തെ മുങ്ങി മരണം , ദുരന്തകാരണം പുഴയിലെ പാലത്തിൻ്റെ തൂണിനടുത്തെ ചെളി ...

Read More >>
Top Stories

News Roundup