ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു

ചേലക്കാട് ജുമാ മസ്ജിദിൽ അബ് വാബ് ശിൽപശാല സംഘടിപ്പിച്ചു
Apr 11, 2026 01:15 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പരിഷ്‌കരിച്ച പാഠ്യപദ്ധതിയെ ആസ്പദമാക്കി സംഘടിപ്പിച്ച 'അബ് വാബ്' ശിൽപശാലയുടെ കുറ്റ്യാടി മേഖലാതല ഉദ്ഘാടനം ചേലക്കാട് ജുമാ മസ്ജിദിൽ നടന്നു.

അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള പരിഷ്‌കരിച്ച പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ശിൽപശാല മുഫത്തിശ് ഹംസ ദാരിമി ഉദ്ഘാടനം ചെയ്തു. ക്യൂ.ആർ കോഡ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി പഠനരംഗത്ത് വിദ്യാഭ്യാസ ബോർഡ് നടപ്പിലാക്കിയ മാറ്റങ്ങൾ അധ്യാപകർ കൃത്യമായി ഉൾക്കൊള്ളണമെന്നും, കാലാനുസൃതമായ ഈ പരിഷ്‌കരണങ്ങളിലൂടെ അധ്യാപന രംഗം കൂടുതൽ സജീവമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മേഖലാ സെക്രട്ടറി മുഈനുദ്ദിൻ നിസാമി അധ്യക്ഷത വഹിച്ച ചടങ്ങിൽ റെയ്ഞ്ച് സെക്രട്ടറി സിറാജുദ്ദീൻ മൗലവി സ്വാഗതമാശംസിച്ചു. മുദരിബ് അബ്ദുൽ മാജിദ് ഫൈസി ക്ലാസുകൾക്ക് നേതൃത്വം നൽകി. സിദ്ദീഖ് ഫൈസി, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ, നൗഫൽ മുസ് ലിയാർ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

Ab Waab workshop organized at Chelakkad Juma Masjid

Next TV

Related Stories
നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം  അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

Apr 11, 2026 05:24 PM

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

Apr 11, 2026 03:32 PM

സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും...

Read More >>
നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

Apr 11, 2026 02:32 PM

നാദാപുരത്ത് ആശങ്ക; മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക വിലയിരുത്തൽ

നാദാപുരം മണ്ഡലം കൈവിട്ടുപോകുമെന്ന് സിപിഐ പ്രാഥമിക...

Read More >>
വാണിമേലിൽ ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Apr 11, 2026 11:31 AM

വാണിമേലിൽ ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ബൂത്ത് ഏജന്റിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രതിഷേധ...

Read More >>
Top Stories

News from Regional Network