നാദാപുരം:( https://nadapuram.truevisionnews.com/) നാദാപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .
പുളിയാവ് അരീകുണ്ടിൽ അൻസാർ, ഭാര്യ സആക, അനുജൻ്റെ മകൾ ഹിദ്സ മറിയം എന്നിവരാണ് മരിച്ചത്. അൻസറിൻ്റെ സഹോദരൻ ഹനീഫയുടെ മകളാണ് ഹിദ്സ മറിയം .
തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കുളിക്കുന്നതിനിടെ കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം .
ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം . മയ്യഴി പുഴയുടെ ഭാഗമായ വേവത്തായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത് . നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല . മൂന്ന് മൃതദേങ്ങളും നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട് .

ഇ കെ വിജയൻ എം എൽ എയും , സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ , യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത് , മുഹമ്മദ് ബംഗ്ലത്ത് , സൂപ്പി നരിക്കാട്ടേരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ അഹമ്മദ് പുന്നക്കൽ , വളത്തിൽ കുഞ്ഞമ്മദ് മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലത്തുണ്ട് .
Three members of a family drown in a river in Nadapuram, Kozhikode









































