Apr 20, 2026 09:51 PM

നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ വലിയ കോലോത്തെ അപ്പുക്കുട്ടൻ നമ്പ്യാർക്ക് മാധ്യമ പ്രവർത്തകരുടെ ആദരാഞ്ജലി. ഇന്ന് രാവിലെ അന്തരിച്ച അപ്പുക്കുട്ടൻ്റെ മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ വിപി കുഞ്ഞികൃഷ്ണൻ, എ മോഹൻ ദാസ് , കെ. എം അഭിജിത്ത്, അഡ്വ. കെ. എം രഘുനാഥ്, വാർഡ് മെമ്പർ പിവി ജയലഷ്മി തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. നാദാപുരം പ്രസ് ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി. വൈകുന്നേരം ഓഫീസിൽ ചേർന്ന യോഗത്തിൽ നാദാപുരം ജേർണലിസ്റ്റ് യൂണിയൻ പ്രസിഡണ്ട് സി രാകേഷ് അധ്യക്ഷത വഹിച്ചു.

സെക്രട്ടറി വത്സരാജ് മണലാട്ട് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.കെ ശ്രീജിത് , സജീവൻ വളയം, ഇസ്മയിൽ വാണിമേൽ റജിൻ കല്ലാച്ചി, എം. കെ അശറഫ്, ടി വി മമ്മു, അമിത്ത് വളയം എന്നിവർ സംസാരിച്ചു.

Tributes paid to Appukuttan Nambiar by media workers

Next TV

Top Stories










News Roundup