മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.കെ. രാജഗോപാലൻ നമ്പ്യാരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.കെ. രാജഗോപാലൻ നമ്പ്യാരുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു
Apr 20, 2026 12:14 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ദീർഘകാലം സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന എൻ.കെ. രാജഗോപാലൻ നമ്പ്യാരുടെ ഒന്നാം ചരമ വാർഷികം നാദാപുരത്ത് വിപുലമായ പരിപാടികളോടെ ആചരിച്ചു.

ഇരിങ്ങണ്ണൂരിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു. കിസാൻ സഭയുടെ മുൻനിര നേതാവ് കൂടിയായിരുന്ന അദ്ദേഹത്തിന്റെ പൊതുപ്രവർത്തന മേഖലയിലെ സംഭാവനകളെ ചടങ്ങിൽ നേതാക്കൾ അനുസ്മരിച്ചു.

സന്തോഷ് കക്കാട്ട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ സി. സുരേന്ദ്രൻ, സി.കെ. ബാലൻ, എടച്ചേരി ലോക്കൽ സെക്രട്ടറി കളത്തിൽ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

ഇ. സോമനാഥൻ, ഇ. രാജൻ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു. രാജഗോപാലൻ നമ്പ്യാരുടെ ഒന്നാം ചരമ ദിനത്തോടനുബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

N.K. Rajagopalan Nambiar's first death anniversary observed

Next TV

Related Stories
പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Apr 20, 2026 12:26 PM

പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ...

Read More >>
ഇന്ന് ഘോഷയാത്ര, നാളെ അന്നദാനം; മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം കൊടിയേറി

Apr 20, 2026 11:49 AM

ഇന്ന് ഘോഷയാത്ര, നാളെ അന്നദാനം; മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം കൊടിയേറി

മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി...

Read More >>
അധ്യാപക നിയമനം; കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക ഒഴിവ്

Apr 20, 2026 10:54 AM

അധ്യാപക നിയമനം; കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക ഒഴിവ്

കല്ലാച്ചി ഗവ. യുപി സ്കൂളിൽ പ്രീ-പ്രൈമറി അധ്യാപക...

Read More >>
Top Stories

News Roundup