Apr 21, 2026 07:53 AM

നാദാപുരം:(nadapuram.truevisionnews.com) എസ്.എസ്.എഫ് നാദാപുരം ഡിവിഷൻ സാഹിത്യോത്സവത്തിന്റെ പ്രഖ്യാപനം പ്രൗഢമായി നടന്നു. ജൂൺ 22, 23 തീയതികളിൽ നടക്കുന്ന മുപ്പത്തിമൂന്നാമത് എഡിഷൻ ഡിവിഷൻ സാഹിത്യോത്സവത്തിന് നാദാപുരം സെക്ടർ ആതിഥ്യം വഹിക്കും.

എസ്‌.വൈ.എസ് നാദാപുരം സർക്കിൾ പ്രതിനിധികളും മുസ്ലിം ജമാഅത്ത് കാബിനറ്റ് അംഗങ്ങളും ചേർന്ന സംഗമത്തിൽ കേരള മുസ്ലിം ജമാഅത്ത് സോൺ നേതൃത്വം ഇബ്രാഹിം സഖാഫി കുമ്മോളി ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് നോർത്ത് ജില്ലാ എസ്‌.എസ്‌.എഫ് സെക്രട്ടറി മുജീബ് സുറൈജി ആമുഖഭാഷണം നടത്തി.

എസ്‌.വൈ.എസ് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി സി.കെ. റാഷിദ് ബുഖാരി സാഹിത്യോത്സവ് പ്രഖ്യാപനം നിർവഹിച്ചു. ഡിവിഷൻ സാഹിത്യോത്സവിന് മുന്നോടിയായി ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ, ക്യാമ്പസ് തലങ്ങളിൽ വിവിധ സാഹിത്യോത്സവ് പരിപാടികൾ സംഘടിപ്പിച്ചതിന് ശേഷമാണ് ഡിവിഷൻ സാഹിത്യോത്സവ് അരങ്ങേറുന്നത്.

നോർത്ത് ജില്ലാ സെക്രട്ടറി നൗഫൽ മുടപ്പിലാവിൽ, ഗസ്സാലി കുമ്മൻകോട് എപുന്നോറത്ത് അമ്മദ് ഹാജി, പുന്നങ്കോട് അബൂബക്കർ ഹാജി വി എ മായൻ ഹാജി, അബ്ദുല്ല മുസ്ലിയാർ കായക്കൊടി വി.കെ. റഈസ്, ഹാദി ചേലമുക്ക്, അസ്ലം സഖാഫി പുതുക്കയം, സ്വാലിഹ് സഖാഫി കുനിങാട്, മുഹമ്മദ് സുറൈജി എന്നിവർ സംബന്ധിച്ചു. അൽ വാരിസ് സഫുവാൻ മൂസ സ്വാഗതവും റിയാസ് കക്കംവള്ളി നന്ദിയും പറഞ്ഞു.

Nadapuram Division Literary Festival announced

Next TV

Top Stories










News Roundup