വിലങ്ങാട്: (nadapuram.truevisionnews.com) വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് മലയോര മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വായാട്, പാനോം, ആനക്കുഴി, വലിയപാനോം പ്രദേശങ്ങളിലാണ് കാറ്റ് നാശം വിതച്ചത്.
ശക്തമായ കാറ്റിൽ ചൂരപ്പൊയ്‌കയിൽ ജിതിന്റെ വീട് ഭാഗികമായി തകർന്നു. മേഖലയിലെ കർഷകർക്ക് വലിയ തിരിച്ചടിയാണ് ഈ പ്രകൃതിക്ഷോഭം ഉണ്ടാക്കിയിരിക്കുന്നത്. കുടിപാറ ജോർജ്, കുടിപാറ ബാബു, തെക്കേൽ അപ്പച്ചൻ, വടക്കേമുറി സന്തോഷ്, തെക്കേൽ മനോജ്, ജോർജ് മണ്ണാറുകുന്നേൽ, ജെറോം അരിമറ്റം വയലിൽ, തങ്കച്ചൻ അരിമറ്റംവയലിൽ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലെ നൂറുകണക്കിന് കാർഷിക വിളകൾ നശിച്ചു.
ദുരന്തബാധിത പ്രദേശങ്ങൾ നാദാപുരം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായ കെ.എം അഭിജിത് സന്ദർശിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തിയ അദ്ദേഹം കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.
യുഡിഎഫ് നേതാക്കളായ പി.എ ആന്റണി, വി.കെ മൂസ മാസ്റ്റർ, എൻ.കെ മുനീബ്, വാർഡ് മെമ്പർ ഷെബി സെബാസ്റ്റ്യൻ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു, ശശി പി.എസ്, ജോർജ് മണ്ണാറുകുന്നേൽ, സോജൻ പൊന്മലകുന്നേൽ, സാബു ആലപ്പാട്ട്, ജോൺസൻ ഓലിക്കൽ, ജോസഫ് മണിമല, ഡോമിനിക് കുഴിപ്പള്ളി, ബോബി തോക്കാനാട്ട് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Cyclone causes heavy damage in Vilangad hills










































