നാദാപുരം: (nadapuram.truevisionnews.com) വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് സിറ്റിമെഡ് കെയർ ആൻറ് ക്യൂർ വളയം പോളിക്ലിനിക്കിന്റെ സ്നേഹദാരം. കീം പ്രവേശന പരീക്ഷയിലും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ഇന്നലെ സിറ്റിമെഡ് കെയർ ആൻറ് ക്യൂർ വളയം പോളിക്ലിനിക്കിൽ വെച്ച് നടന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുത്തു.
സിറ്റിമെഡ് കെയർ ആൻറ് ക്യൂർ വളയം പോളിക്ലിനിക് സി.എം.ഒ ഡോ. അമർജിത്ത് സ്വാഗതം ആശംസിച്ചു. സി.എഫ്.ഒ പ്രിയേഷ് രയരോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നസിമ നാരോന്റെവിട ആശംസകൾ അർപ്പിച്ചു സംസാരിച്ചു
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായ മുസ്ലീം ലീഗ് പ്രവർത്തകൻ കോറോത്ത് അഹമ്മദ് ഹാജി, എം.വൈ.എൽ പ്രവർത്തകൻ അറഫാത്ത് വളയം, ബി.ജെ.പി പ്രവർത്തകൻ കുഞ്ഞികണ്ണൻ , സി.പി.എം പ്രവർത്തകൻ കെ.എം. ദാമോദരൻ, ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ശ്രീജിത്ത് , കോൺഗ്രസ് പ്രവർത്തകൻ രതീഷ് വളയം , കോൺഗ്രസ് പ്രവർത്തകൻ ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. സിറ്റിമെഡ് കെയർ ആൻറ് ക്യൂർ വളയം മാനേജർ മുഹമ്മദ് ഇർഷാദ് നന്ദി പറഞ്ഞു.
Citymed Care and Cures love for top achievers in various exams



































.jpg)

.jpeg)





