പാറക്കടവ് : (nadapuram.truevisionnews.com) ചെക്യാട് ഗ്രാമപഞ്ചായത്തിൽ അകാരണമായി ജലജീവൻ പദ്ധതി വൈകുന്നതിൽ അതിയായ ഉത്കണ്ഠയും പ്രതിഷേധവും ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും ജലജീവൻ പദ്ധതിയുടെയും സംയുക്ത യോഗത്തിൽ രേഖപ്പെടുത്തി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു.
പദ്ധതി അടിയന്തരമായി പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലജീവൻ പദ്ധതി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജിതേഷ്, അസിസ്റ്റന്റ് എഞ്ചിനീയർ സമീർ എന്നിവരെ ചുമതലപ്പെടുത്തി.
യോഗത്തിൽ മുൻ പ്രസിഡന്റ് നസീമ കൊട്ടാരത്ത്,സ്ഥിരം സമിതി ചെയർമാൻമാരായ അഹമ്മദ് കുറുവയിൽ, സി എച്ച് ഹമീദ് മാസ്റ്റർ, സി കെ ജമീല, മെമ്പർമാരായ കെ കെ അബ്ദുല്ല, കെ പി കുമാരൻ, ബീജ കെ, LSGD അസിസ്റ്റന്റ് എഞ്ചിനീയർ ഷീല, അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ എന്നിവർ സംബന്ധിച്ചു.
Protest over delay in Jaljeevan project








































