വള്ളിൽ ഗോവിന്ദൻ അനുസ്മരണം; ആലശ്ശേരിയിൽ പ്രഭാതഭേരിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു

വള്ളിൽ ഗോവിന്ദൻ അനുസ്മരണം; ആലശ്ശേരിയിൽ പ്രഭാതഭേരിയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
Apr 22, 2026 01:56 PM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com) കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആലശ്ശേരി പ്രദേശത്തെ കരുത്തനായ സംഘാടകനായിരുന്ന വള്ളിൽ ഗോവിന്ദന്റെ എട്ടാം ചരമവാർഷികം സി.പി.എം. ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി രാവിലെ പ്രദേശത്ത് പ്രഭാതഭേരിയും വൈകുന്നേരം അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ആലശ്ശേരിയിൽ നടന്ന അനുസ്മരണ സമ്മേളനം എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വള്ളിൽ ഗോവിന്ദൻ വഹിച്ച സമാനതകളില്ലാത്ത പങ്കിനെ അദ്ദേഹം പ്രസംഗത്തിൽ അനുസ്മരിച്ചു. വി. ആനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കളായ കെ.കെ. പുരുഷൻ, കെ.പി. രാജൻ, സി.കെ. ബിജു എന്നിവർ സംസാരിച്ചു.

ആലശ്ശേരി ബ്രാഞ്ച് സെക്രട്ടറി മഠത്തിൽ പ്രേമൻ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ. ഗിരിജ നന്ദി രേഖപ്പെടുത്തി. 

Valil Govindan memorial organized

Next TV

Related Stories
ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

Apr 22, 2026 03:54 PM

ജയ്സി സമ്മാനിച്ചു; അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

അവധിക്കാല വോളീബോൾ കോച്ചിംഗ് ക്യാമ്പ്...

Read More >>
നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

Apr 22, 2026 01:12 PM

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ കലശം; ഇന്ന് അഞ്ചാം ദിനം

നരിക്കുന്നുതെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ അഷ്ടബന്ധ...

Read More >>
Top Stories










News Roundup






GCC News






Entertainment News