എടച്ചേരി: (nadapuram.truevisionnews.com) വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ കർഷകരുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് എടച്ചേരിയിൽ കൃഷിഭവൻ മാർച്ച് സംഘടിപ്പിച്ച് സ്വതന്ത്ര കർഷക സംഘം. കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുന്നതിൽ സർക്കാർ കാണിക്കുന്ന നിസ്സംഗതക്കെതിരെ സ്വതന്ത്ര കർഷക സംഘം എടച്ചേരി കൃഷിഭവനു മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.
നെല്ല് സംഭരണവില ഉയർത്തുക, രാസവളത്തിൻ്റ വില കുറക്കുക, പ്രകൃതി ദുരന്തങ്ങളിൽ കൃഷി നാശമുണ്ടായവർക്ക് സാമ്പത്തിക സഹായം നൽകുക, കർഷക പെൻഷൻ 10000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് ടി.കെ. അഹമദ് ഉദ്ഘാടനം ചെയ്തു. കർഷകസംഘം പ്രസിഡണ്ട് മജീദ് പനോളി പീടിക അധ്യക്ഷം വഹിച്ചു യു.പി. മുസ്ല, ചുണ്ടയിൽ മുഹമദ്, ആർ.ടി.ഉസ്മാൻ, മുഹമ്മദ് തട്ടാറത്ത്, ചെറുവലത്ത് ഹമീദ്, അബ്ദുല വട്ടോളി എന്നിവർ പ്രസംഗിച്ചു.
Independent farmers group organizes Krishi Bhavan march in Edachery











































