വളയം: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനമുണ്ടായാൽ വളയം പോലീസ് സ്റ്റേഷൻ പരിധിയിൽ ആഹ്ലാദ പ്രകടനക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.വളയം പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വാണിമേൽ, വളയം, ചെക്യാട് പഞ്ചായത്തുകളിലാണ് സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് നടപടി ശക്തമാക്കിയത്.നാദാപുരം മണ്ഡലത്തിൽ വിജയിക്കുന്ന കക്ഷികൾക്ക് മെയ് 4ന് വൈകിട്ട്7 മണി വരെ ആഹ്ലാദ പ്രകടനം നടത്താം.
സംസ്ഥാന ഭരണം കിട്ടുന്നവർ മെയ് 5.ന് വൈകിട്ട് 7 മണി വരെയാണ് ആഹ്ലാദപ്രകടനം നടത്തേണ്ടത്. ബിജെപിക്ക് നിയമസഭയിൽ അംഗത്വം ലഭിച്ചാൽ മെയ് 6 ന് വൈകിട്ട് 7 മണി വരെ പ്രകടനം നടത്താം.
ബൈക്ക് റാലി, ഓപ്പൺ ലോറി എന്നിങ്ങനെയുള്ള ആഹ്ലാദപ്രകടനം പാടില്ല.പൊതുസ്ഥലങ്ങളിൽ പടക്കം പൊട്ടിക്കാൻ പാടുള്ളതല്ല.രാഷ്ട്രീയ പാർട്ടിക്കാരുടെ വീടിന് മുന്നിലും ഓഫീസിനു മുന്നിലും പ്രകടനമോ പടക്കം പൊട്ടിക്കാനോ പാടുള്ളതല്ല.ഇലക്ഷൻ പ്രചരണ ബോർഡുകൾ ഏപ്രിൽ 28 നുള്ളിൽ എടുത്തുമാറ്റേണ്ടതാണെന്ന് വളയം പോലീസ് ഇൻസ്പെക്ടർ കെ. ഷാജു അറിയിച്ചു.
Potential for conflict; All-party decision to restrict victory celebrations within Valayam station limits











































