അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര നടത്തും

അഖില കേരള ജി സി ഐ ഫെസ്റ്റ്; സാംസ്കാരിക ഘോഷയാത്ര നടത്തും
Jan 7, 2026 08:13 PM | By Roshni Kunhikrishnan

നാദാപുരം:[nadapuram.truevisionnews.com] വളയം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഗവൺമെന്റ് കൊമേഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ( ജി സി ഐ ) അഖില കേരള വിദ്യാർത്ഥി ഫെസ്റ്റിന്റെ പരിപാടികൾക്ക് സ്വാഗതസംഘം എക്സിക്യൂട്ടീവ് യോഗം അന്തിമ രൂപം നൽകി. പത്തിന് ശനിയാഴ്ച രാവിലെ 8:00 മണിക്ക് പതാക ഉയർത്തുന്ന തോടെ രണ്ടുദിവസത്തെ പരിപാടികൾക്ക് തുടക്കം കുറിക്കും. 8 30ന് കായിക മത്സരങ്ങൾ വളയം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.

വൈകുന്നേരം 5 മണിക്ക് കലാ മത്സരങ്ങളുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ നിർവഹിക്കും. തുടർന്ന് നാലു വേദികളിലായി മത്സരങ്ങൾ നടക്കും. 11ന് ഞായർ രാവിലെ 9 മണി മുതൽ 3 വേദികളിൽ കലാ മത്സരങ്ങൾ അരങ്ങേറും.

വൈകിട്ട് 4 30ന് വർണ്ണശബളമായ സാംസ്കാരിക ഘോഷയാത്ര വളയം പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിക്കും. കുടുംബശ്രീ അംഗങ്ങൾ, വിവിധ കലാ സമിതികളുടെ ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹ്യ വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ, എസ് പി സി അംഗങ്ങൾ തുടങ്ങിയവർ ഘോഷയാത്രയിൽ അണിനിരക്കും.

സമാപന സമ്മേളനം വൈകീട്ട് 6 30ന് പ്രധാന വേദിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മില്ലി മോഹൻ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിക്ക് അന്തിമ രൂപം നൽകാൻ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ നവാസ് ഉദ്ഘാടനം ചെയ്തു.

വളയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി എസ് പ്രീത അധ്യക്ഷയായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ്, വളയം ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡണ്ട് എം ദിവാകരൻ, നാദാപുരം ഗ്രാമപഞ്ചായത്ത് അംഗം അപർണ, സ്വാഗതസംഘം ജനറൽ കൺവീനർ പി രോഷിത, ട്രഷറർ എം കെ അഷ്‌റഫ്‌, കൺവീനർ സിറാജുദ്ദീൻ നരിക്കുനി, കോ ഓർഡിനേറ്റർ സുരേന്ദ്രൻ മാസ്റ്റർ, അസി. കോ ഓർഡിനേറ്റർ സുരേഷ് ബാബു, മീഡിയ കമ്മിറ്റി ചെയർമാൻ സി രാഗേഷ്, സ്കൂൾ പി ടി എ പ്രസിഡണ്ട്വി പി സജിലേഷ് തുടങ്ങിയവർ സംസാരിച്ചു.

All Kerala GCI Fest; Cultural procession to be held

Next TV

Related Stories
മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

Apr 11, 2026 07:53 PM

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ...

Read More >>
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 07:01 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

Apr 11, 2026 06:12 PM

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ്...

Read More >>
നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം  അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

Apr 11, 2026 05:24 PM

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

Apr 11, 2026 03:32 PM

സ്‌കൂൾ അലങ്കോലമാക്കി; തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തി

തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്കൂളിൽ മാലിന്യക്കൂമ്പാരവും ഒഴിഞ്ഞ മദ്യക്കുപ്പികളും...

Read More >>
Top Stories