നാദാപുരം : (nadapuram.truevisionnews.com) നാദാപുരത്തിനടുത്ത് പുളിയാവ് നാമത്ത് താഴെക്കുനി പാലത്തിനു സമീപത്തുണ്ടായ ദാരുണ ദുരന്തം നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കി. മൂന്ന് പേരുടെയും മൃതദേഹം നാദാപുരം താലൂക്ക് ആശുപത്രിയിൽ ഇൻക്വസ്റ്റ് തുടങ്ങി.
പുളിയാവ് അരികുണ്ടിൽ അൻസാർ (45 )ഭാര്യ സുഹാദ ( 36) ഇസ്സ മറിയം ( 8 ) എന്നിവരാണ് മരിച്ചത്. അൻസറിൻ്റെ സഹോദരൻ ഹനീഫയുടെ മകളായ ഇസ്സ മറിയം ദാറുൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഹനീയുടെയും വളയം സ്വദേശി ഉഴിഞ്ഞക്കര അസ്മിനയുടെയും മകളാണ്. സഹോദരങ്ങൾ ആയിശ, ഇവാദ്റഹ്മാൻ.
തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കുളിക്കുന്നതിനിടെ കയത്തിൽപെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകീട്ട് നാലോടെയായിരുന്നു അപകടം. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആരുടേയും ജീവൻ രക്ഷിക്കാനായില്ല .
ഇ കെ വിജയൻ എം എൽ എയും , സിപിഐ(എം) ജില്ലാ സെക്രട്ടറി പി മോഹനൻ , യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്ത് , മുഹമ്മദ് ബംഗ്ലത്ത് , സൂപ്പി നരിക്കാട്ടേരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ അഹമ്മദ് പുന്നക്കൽ , വളത്തിൽ കുഞ്ഞമ്മദ് മാറ്റ് ജനപ്രതിനിധികളും സംഭവ സ്ഥലം സന്ദർശിച്ചു.

മരിച്ച അൻസാറിൻ്റെ സഹോദരങ്ങൾ : ഹനീഫ, അഫ്സൽ, ഹനീസ . ഉപ്പ : അമ്മത് . ഉമ്മ : ആമിന.
Nadapuram trembles with fear Police begin inquest into the bodies of three people








































