നാദാപുരം: (nadapuram.truevisionnews.com) മൊദാക്കര ദര്‍സ്ഇരുപതാം വാര്‍ഷികാഘോഷം ആരംഭിച്ചു. രാത്രി നടന്ന വൈജ്ഞാനിക വേദി മുനീര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
കണ്ണോത്ത് കുഞ്ഞാലി ഹാജി അധ്യക്ഷത വഹിച്ചു. ഡോ. ഉവൈസ് ഫലാഹി പ്രഭാഷണം നടത്തി.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കര്‍മ്മശാസ്ത്ര വേദി, സന്തതീ സംഗമം, വിദ്യാര്‍ഥി സംഗമം, എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വ്യാഴാഴ്ച രാവിലെ 10ന് നടക്കുന്ന ഫിഖ്ഹ് കോണ്‍ക്ലേവ് ഇസ്ഹാഖ് ഖാസിമി ചാലപ്പുറം ഉദ്ഘാടനം ചെയ്യും. ജഅ്ഫര്‍ വഹബി നാദാപുരം, ജഅ്ഫറലി മുഈനി പുല്ലൂര്‍, അബ്ദുല്ല മുഈനി അരൂര്‍,റഷീദലി വഹബി എടക്കര എന്നിവര്‍ വിഷയാവതരണം നടത്തും.

വൈകിട്ട് 7ന് നടക്കുന്ന വൈജ്ഞാനിക വേദി മസ്ഊദ് മൗലവി തച്ചിലത്ത് ഉദ്ഘാടനം ചെയ്യും. ഉസ്താദ് മുജീബ് വഹബി എംഡി മുഖ്യ പ്രഭാഷണം നടത്തും.
വെള്ളി 2 ന് പൂര്‍വ്വ വിദ്യാര്‍ഥി സംഗമം, വൈകിട്ട് 5ന് ഖില്‍അ ദാനം എന്നിവ നടക്കും. വൈകിട്ട് 7ന് നടക്കുന്ന സമാപന സമ്മേളനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ഉദ്ഘാടനം ചെയ്യും.
കെ.കെ.കുഞ്ഞാലി മുസ് ലിയാര്‍ ശഹാദ ദാനം നിര്‍വഹിക്കും. മൗലാനാ എ നജീബ് മൗലവി മുഖ്യ പ്രഭാഷണവും നിര്‍വഹിക്കും.
ടി.പി.മുഹമ്മദ്, സദഖത്തുള്ള ഇരുവേറ്റി, ജഅഫര്‍ വഹ ബി നാദാപുരം എന്നിവര്‍ വാര്‍ത്ത സമ്മേ ളനത്തില്‍ പങ്കെടുത്തു.
Modakkara Dars 20th anniversary celebrations begin

































.jpeg)
_(22).jpeg)





