മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം പി

മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്  എം പി
Apr 6, 2026 10:21 PM | By Susmitha Surendran

വാണിമേൽ: (https://nadapuram.truevisionnews.com/) കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരിൽ അവസാനത്തെ ആളാണ്‌ പിണറായി വിജയനെന്നും ഈ തെരഞ്ഞെടുപ്പ് മുതൽ സിപിഎം കേരളത്തിലെ ഭരണം കണികാണില്ലെന്നും സച്ചിൻ പൈലറ്റ് എം പി. നാദാപുരം മണ്ഡലം യു ഡി എഫ് സ്ഥാനാർഥി കെ എം അഭിജിത്തിന്റെ തിരഞ്ഞെടുപ് പ്രചാരണ ഭാഗമായി വാണിമേലിൽ നടന്ന മെഗാ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് വർഗീയ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന മോദിക്കും അമിത് ഷാക്കും ഓശാന പാടുകയാണ് പിണറായിയും കൂട്ടരും. വർഗീയവാദികളുമായി കോംപ്രമൈസ് ചെയ്ത് കേരളത്തെ അപകടകരമായ അവസ്ഥയിലേക്ക് തള്ളി വിടാനുള്ള പ്രവണത അനുവദിക്കില്ല.

നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിപ്പിച്ചും വൈദ്യുതി ചാർജ് ഉൾപ്പെടെ വർധിപ്പിച്ചു കൊണ്ടും കേരളത്തിലെ ജനങ്ങളുടെ മുന്നിൽ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് ഇടതു സർക്കാർ. ഇതിനെതിരെ ഒമ്പതാം തീയതി കേരളത്തിലെ ജനങ്ങൾ വിധി എഴുതുക തന്നെ ചെയ്യുമെന്ന് സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വളരെ കൃത്യമായ പ്രകടനപത്രിക ഇറക്കിയിട്ടുണ്ട്. വനിതകളുടെയും വയോജനങ്ങളുടെയും ക്ഷേമത്തിനും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും അഭിവൃദ്ധിക്കും ആവശ്യമായ ഒട്ടനേകം പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.

ഭൂമി മാതുക്കലിൽ നടന്ന സംഗമത്തിൽ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. കൺവീനർ മോഹനൻ പാറക്കടവ് സ്വാഗതം പറഞ്ഞു. യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ബംഗ്ലത്ത് മുഹമ്മദ്, ജമാൽ കോരങ്കോട്ട്, എംപി ജാഫർ മാസ്റ്റർ, ആവോലം രാധാകൃഷ്ണൻ, എംപി സൂപ്പി, രവീഷ് വളയം, എൻ കെ മൂസ മാസ്റ്റർ, കെ എം രഘുനാഥ്, കെ ടി ജയിംസ്, വി വി മുഹമ്മദലി,  എം കെ അഷ്റഫ്, വികെ മൂസ മാസ്റ്റർ, എൻ കെ മുത്തലിബ്, കെ ബാലകൃഷ്ണൻ, ചീക്കപ്പുറത്ത് മൊയ്തു, സിപിസി ആലിക്കുട്ടി, അഷ്റഫ് കൊറ്റാല, യുകെ അഷ്റഫ് മാസ്റ്റർ, ടി കെ മൊയ്തുട്ടി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന വനിത സംഗമത്തിൽ എംഎസ്എഫ് സംസ്ഥാന സമിതി അംഗം അഫ്ശീല ഷഫീഖ് മുഖ്യ പ്രഭാഷണം നടത്തി. വി കെ സാബിറ ടീച്ചർ അധ്യക്ഷത വഹിച്ചു. സഫീറ മൂന്നാംകുനി, അഖില മര്യാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

Pinarayi is the last communist CM of Kerala - SachinPilot MP

Next TV

Related Stories
ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

Apr 6, 2026 10:17 PM

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന...

Read More >>
നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

Apr 6, 2026 09:51 PM

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന...

Read More >>
കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

Apr 6, 2026 06:42 PM

കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

കുയ്‌തേരി അക്രമം, പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു...

Read More >>
രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

Apr 6, 2026 04:12 PM

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ...

Read More >>
ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

Apr 6, 2026 02:49 PM

ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

ഒരു കുടുംബാംഗത്തെ പോലെയാണ് നാദാപുരം തന്നെ ഏറ്റെടുത്തതെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ.എം...

Read More >>
Top Stories










News Roundup