ഇഫ്താർ സംഗമങ്ങൾ സജീവം; നാദാപുരം മേഖലയിൽ മതസൗഹാർദ്ദത്തിന്റെ വിരുന്നൊരുങ്ങി

ഇഫ്താർ സംഗമങ്ങൾ സജീവം; നാദാപുരം മേഖലയിൽ മതസൗഹാർദ്ദത്തിന്റെ വിരുന്നൊരുങ്ങി
Feb 26, 2026 11:57 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കത്തിൽ തന്നെ നാട്ടിൻപുറങ്ങളിൽ ഇഫ്താർ സംഗമങ്ങൾ സജീവമായി മാറുന്നു. വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ വിപുലമായ രീതിയിലാണ് നോമ്പുതുറകൾ സംഘടിപ്പിക്കുന്നത്.

നാദാപുരം കസ്തൂരികുളത്തെ എയർ ഗൈഡ് ടൂർസ് ആൻഡ് ട്രാവൽസ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കുമ്മൻകോട് ഗ്രൗണ്ടിൽ എക്സ്പാൻഷേ കമ്പനി ഒരുക്കിയ ഇഫ്താർ വിരുന്നിൽ ആയിരത്തോളം പേരാണ് എത്തിയത്.

ഇതര മതസ്ഥരുടെ പങ്കാളിത്തം കൊണ്ട് മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ചയായി മാറിയ ഈ ചടങ്ങിൽ മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം രഘുനാഥ് തുടങ്ങി നിരവധി രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പങ്കെടുത്തു.

എക്സ്പാൻഷേ മാനേജിങ് ഡയറക്ടർ സലാഹ് വിലാദപുരം, പാർട്‌ണർ കെ. മുഹമ്മദ് സാലി എന്നിവർ അതിഥികളെ സ്വീകരിച്ചു. എടച്ചേരി തോട്ടോളി ശാഖ വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലും ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

വനിതാ ലീഗ് മണ്ഡലം സെക്രട്ടറി കെ.പി സലീന ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നസ്രിയ റിയാസ് മുല്ലേരിന്റവിട അധ്യക്ഷത വഹിച്ചു. ഫാത്തിമ നഹദിയ മുഖ്യപ്രഭാഷണം നടത്തി. ശരീഫ വി, ആയിഷ പി.കെ, സറീന, ജസീല കോഴിതിരുത്തി, റഹ്മത്ത് കെ.പി തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Iftar gatherings are active in the Nadapuram region.

Next TV

Related Stories
മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്  എം പി

Apr 6, 2026 10:21 PM

മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം പി

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം...

Read More >>
ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

Apr 6, 2026 10:17 PM

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന...

Read More >>
നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

Apr 6, 2026 09:51 PM

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന...

Read More >>
കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

Apr 6, 2026 06:42 PM

കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

കുയ്‌തേരി അക്രമം, പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു...

Read More >>
രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

Apr 6, 2026 04:12 PM

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ...

Read More >>
Top Stories

News Roundup