ഉല്ലാസപറവകൾ; വളയം പഞ്ചായത്ത് അങ്കണവാടി കലോത്സവം അരങ്ങേറി

ഉല്ലാസപറവകൾ; വളയം പഞ്ചായത്ത് അങ്കണവാടി കലോത്സവം അരങ്ങേറി
Mar 2, 2026 11:37 AM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) വളയം ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കാൻ വേദിയൊരുക്കി 'ഉല്ലാസപറവകൾ' അങ്കണവാടി കലോത്സവം അരങ്ങേറി.

ചുഴലി ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രീത കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുരുന്നുകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേദി ഒരുക്കിയത്.

സ്ഥിരംസമിതി അധ്യക്ഷൻ കെ. വിനോദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സജീവ സാന്നിധ്യമായിരുന്നു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി. അജിത, സി.സി. റുംഷി, പഞ്ചായത്ത് അംഗങ്ങളായ കെ. രുഗിഷ, വി.കെ. ചന്ദ്രി, പി.പി. അനിത, ബീന തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

പി.പി. റീന സ്വാഗതമാശംസിച്ച ചടങ്ങിന് ഐ.സി.ഡി.എസ് സൂപ്പർവൈസർ നിഷ നന്ദി രേഖപ്പെടുത്തി. ഉദ്ഘാടനത്തിന് ശേഷം അങ്കണവാടി കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾ കലോത്സവത്തിന് മാറ്റുകൂട്ടി.

Valayam Panchayat Anganwadi Art Festival

Next TV

Related Stories
മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്  എം പി

Apr 6, 2026 10:21 PM

മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം പി

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം...

Read More >>
ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

Apr 6, 2026 10:17 PM

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന...

Read More >>
നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

Apr 6, 2026 09:51 PM

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന...

Read More >>
കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

Apr 6, 2026 06:42 PM

കുയ്‌തേരി അക്രമം; പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു -എൽഡിഎഫ്

കുയ്‌തേരി അക്രമം, പരാജയഭീതിയിൽ യുഡിഎഫ് അക്രമം അഴിച്ചുവിടുന്നു...

Read More >>
രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

Apr 6, 2026 04:12 PM

രണ്ട്പേർ ആശുപത്രിയിൽ; വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ അക്രമം

വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിനിടെ വാണിമേലിൽ എൽഡിഎഫ് പ്രവർത്തകർക്ക് നേരെ...

Read More >>
Top Stories

News Roundup