തൂക്ക് സർക്കാർ; കേരളം ആര് ഭരിക്കണമെന്ന് എൻഡിഎ തീരുമാനിക്കും - എ പി അബ്ദുള്ളക്കുട്ടി

തൂക്ക് സർക്കാർ; കേരളം ആര് ഭരിക്കണമെന്ന് എൻഡിഎ തീരുമാനിക്കും - എ പി അബ്ദുള്ളക്കുട്ടി
Mar 28, 2026 08:07 PM | By VIPIN P V

നാദാപുരം : (nadapuram.truevisionnews.com) വരുന്ന നിയമസഭയിൽ തൂക്ക് സർക്കാറിനാണ് സാധ്യതയെന്നും കേരളം ആര് ഭരിക്കണമെന്ന് എൻഡിഎ മുന്നണി തീരുമാനിക്കുമെന്നും ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. നാദാപുരം നിയോജകമണ്ഡലം എൻഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കുറച്ച് സമയം നമ്മുടെ മുമ്പിലുള്ളൂ, ഇനി ഒരു 12 ദിവസം, നാളെ ഞായറാഴ്ചയാണ് ബൂത്തിലും മുഴുവൻ വീട്ടിലും നമ്മുടെ പ്രവർത്തകർ എത്തണം നരേന്ദ്രമോദിയുടെ ചിരിക്കുന്ന മുഖം അതിനൊപ്പം സ്ഥാനാർഥിയുടെ പ്രകാശം പരത്തുന്ന ചിത്രവുമായി എല്ലാ വീട്ടിലും എത്തുകയാണെങ്കിൽ ഈ നാദാപുരത്തും നമുക്ക് വിസ്മയം സൃഷ്ടിക്കാൻ സാധിക്കും.

അങ്ങനെ നമ്മുടെ സ്ഥാനാർത്ഥിക്ക് താമര അടയാളത്തിൽ നല്ല വിജയം ഉണ്ടാവട്ടെ എന്ന് സർവശക്തനോട് പ്രാർത്ഥിക്കുകയാണ്. സംവാദങ്ങളും സർവ്വേകളും ഒക്കെ ചൂടുപിടിച്ച് വന്നു നിൽക്കുമ്പോൾ എല്ലാവരും പറയുന്നത് കേരളത്തിൽ ശക്തമായ ത്രികോണ മത്സരം എൻഡിഎയും യുഡിഎഫും തമ്മിലാണ് എന്നാണ്. സിപിഎം പലസ്ഥലത്തും ദുർബലമായിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രധാന മാധ്യമത്തിന്റെ സർവ്വേ റിപ്പോർട്ട് വന്നപ്പോൾ പറഞ്ഞത് തെരഞ്ഞെടുപ്പിന് ശേഷം ഒരു തൂക്ക് സർക്കാരിനാണ് സാധ്യത.

അസംബ്ലി അങ്ങനെയാണെങ്കിൽ സർവേക്കാര് പറയുന്നതുപോലെ ഭാരതീയ ജനതാ പാർട്ടിക്ക് ഒരു 10, 17 സീറ്റ് കിട്ടുകയാണെങ്കിൽ കേരളം ആരു ഭരിക്കണം മുഖ്യമന്ത്രിയാവണം എന്ന് തീരുമാനിക്കുന്നത് ഭാരതീയ ജനതാ പാർട്ടി തീരുമാനിക്കും. ബിജെപി ജയിക്കുന്ന പാർട്ടിയല്ല തോക്കുന്ന പാർട്ടിയാണ് എന്നുള്ള ഒരു സ്ഥിതി കേരളത്തിൽ 2025 നമുക്ക് ഉണ്ടായി. 2026 നമ്മൾ നിശ്ചയിക്കുന്ന കേരളത്തിന്റെ മുഖ്യമന്ത്രിയാവുക എന്നുള്ളത് തന്നെയാണ് നമ്മുടെ ലക്ഷ്യം.

രാഷ്ട്രീയത്തിൽ ഇത് സ്വാഭാവികമായി പല സംസ്ഥാനങ്ങളിലും സംഭവിച്ചിട്ടുണ്ട്. ത്രിപുരയിൽ ഒന്നര ശതമാനം ഉണ്ടായിരുന്ന ഭാരതീയ ജനതാ പാർട്ടി 58 വർഷം കൊണ്ടാണ് 43% വോട്ടിലേക്ക് മുന്നേറയും അവിടെ നമുക്ക് ഭരണത്തിൽ വരാനും സാധിച്ചത്. ഹരിയാനയിലും ത്രിപുരയിലും പശ്ചിമ ബംഗാളിൽ പോലും ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചത് വളരെ പെട്ടെന്ന് ആയിരുന്നു. അതുകൊണ്ട് കേരളം നമ്മൾ ഭരിക്കും നമ്മൾ പിടിക്കും എന്നൊക്കെ പറയുന്നതിൽ യുക്തിയും സത്യമുണ്ട്.

നമ്മൾ കുറേക്കൂടി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്തുകൊണ്ടാണ് കേരളത്തിലെ ഈ രാഷ്ട്രീയ രംഗത്ത് വന്നിട്ടുള്ള ഈ പ്രധാന മാറ്റത്തിന്റെ ഒരു പ്രധാന കാരണം നരേന്ദ്രമോദിയുടെ ഐശ്വര്യം തന്നെയാണ്. നരേന്ദ്രമോദിയാണ് നമ്മുടെ ഐശ്വര്യം കേന്ദ്ര ഗവൺമെൻറ് ആണ് നമ്മുടെ ഐശ്വര്യം. അതിൻറെ ക്ഷേമ വികസന പ്രവർത്തനങ്ങൾ കുളിർമഴയായി പെയ്തിറങ്ങുന്നു. നിങ്ങൾ നോക്കൂ നമ്മൾ സംസാരിക്കുന്നത് നല്ല കൃഷിക്കാരുടെ നാട്ടിൽ നിന്നാണ് നാദാപുരം കേരളത്തിലെ ഏറ്റവും നല്ല തേങ്ങ കിട്ടുന്ന നാടാണ്.

നാളികേരത്തിന്റെ നാടാണ് ഇവിടെ മണ്ണിൽ കനകം കൃഷിക്കാർ ആ കൃഷിക്കാരൻ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആഹാരം നൽകുന്നു. അവരുടെ പ്രത്യാശ ഇപ്പോൾ കേന്ദ്രസർക്കാറിലാണെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.എം സി അനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംപാറ അധ്യക്ഷതവഹിച്ചു. ടി കെ പ്രഭാകരൻ, എം ടി ഗോപിനാഥ്, എം സി അനീഷ് ,ആർപി ബിനീഷ്, പി പി ഇന്ദിര, രാജു തോട്ടും ചിറ,അഖിൽ നാളോം കണ്ടി കെ കെ രഞ്ജിത്ത്, എം സി ചാത്തുമാസ്റ്റർ, അമൽ മരുതോങ്കര , കെ.ടി കെ ചന്ദ്രൻ, എം. സി അനീഷ് , ശ്രീജിത്ത് വി.കെ എന്നിവർ സംസാരിച്ചു.

NDA will decide who will rule Kerala - AP Abdullakutty

Next TV

Related Stories
നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

Apr 4, 2026 10:56 PM

നന്മകാക്കാൻ വസന്തം; അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം തുടങ്ങി

അഡ്വ പി വസന്തത്തിന്റെ രണ്ടാം ഘട്ട പര്യാടനം...

Read More >>
നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

Apr 4, 2026 10:03 PM

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ ചെയ്യുക

നാളെ കല്ലാച്ചിയിൽ ; ചെറുധാന്യങ്ങളുടെ വിഭവങ്ങൾ ഒരുക്കാൻ പരിശീലനം, ഇന്ന് തന്നെ രജിസ്റ്റർ...

Read More >>
ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

Apr 4, 2026 08:36 PM

ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ...

Read More >>
 കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:22 PM

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ...

Read More >>
മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

Apr 4, 2026 05:13 PM

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ്...

Read More >>
ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

Apr 4, 2026 03:17 PM

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
Top Stories










News Roundup