ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം
Apr 4, 2026 03:17 PM | By Fidha Parvin

 നാദാപുരം: (nadapuram.truevisionnews.com) നിയമസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെയും എസ്.എച്ച്.ഒ മാരുടെയും യോഗം ചേർന്നു. നാദാപുരം, വളയം, കുറ്റ്യാടി, തൊട്ടിൽപാലം പോലീസ് സ്റ്റേഷൻ പരിധികളിൽ പരസ്യപ്രചരണം അവസാനിക്കുന്ന ദിവസം ടൗണുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കുന്നതിനും കൊട്ടിക്കലാശം വാർഡ് തലത്തിൽ മാത്രം നടത്തുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ നാദാപുരം ഡിവൈഎസ്പി കെ ജി പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായ എം.അനിൽ , കെ.ഷാജു , എം.പി ഷാജി , മഹേഷ് കെ നായർ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി പി ചാത്തു, വി വി മുഹമ്മദലി, അഡ്വ.എ സജീവൻ ,പി സുരേഷ് ബാബു,വത്സരാജ് മണലാട്ട്, എം പി ജാഫർ മാസ്റ്റർ,വി.പി കുഞ്ഞികൃഷ്ണൻ, കരിമ്പിൽ ദിവാകരൻ, പി പി അശോകൻ, കെജി ലത്തീഫ് എന്നിവർ പങ്കെടുത്തു.

പ്രചരണ വാഹനങ്ങളിൽ ഡിജെ മ്യൂസിക് പോലുള്ളവ ഉപയോഗിച്ചാലും മുൻകൂർ അനുവാദം ഇല്ലാത്ത വാഹനങ്ങളിൽ പ്രചരണം നടത്തിയാലും കർശന നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്നും ഡിവൈഎസ്പി യോഗത്തിൽ അറിയിച്ചു. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷന് 100 മീറ്റർ പരിധിക്കുള്ളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും വോട്ട് ക്യാൻവാസ് ചെയ്യുന്നതും വാഹനങ്ങൾ പ്രവേശിക്കുന്നതും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും ഉള്ള തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കർശനമായി പാലിക്കണമെന്നും ഡിവൈഎസ്പി നിർദേശം നൽകി.

Police, all-party meeting decide to avoid littering in towns and strictly enforce code of conduct

Next TV

Related Stories
ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

Apr 4, 2026 08:36 PM

ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ...

Read More >>
 കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:22 PM

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ...

Read More >>
മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

Apr 4, 2026 05:13 PM

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ്...

Read More >>
ഇനി നല്ല ഭക്ഷണം:  7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

Apr 4, 2026 01:16 PM

ഇനി നല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

ഇനിനല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 4, 2026 11:49 AM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup