നാദാപുരം: (https://nadapuram.truevisionnews.com/) കേരളത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വരണമെന്നും, അതിനായ് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്നും കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ നാദാപുരം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു.
എടച്ചേരി കമ്യൂണിറ്റി ഹാളിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിഎം.കെ ശശി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി.കെ പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ടി.പി രഞ്ജിത്ത്, വി രാജീവ്, പ്രമോദ് ദശരഥ , കെ.പി രാജീവൻ ,ടി.പി സനൂപ് എന്നിവർ സംസാരിച്ചു.
Take the lead in ensuring the victory of Left Front candidates - KCEU
































