നാദാപുരം: (nadapuram.truevisionnews.com) സോഷ്യലിസ്റ്റും ജനതാ ദൾ നാദാപുരം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ടും റിട്ട. പോസ്റ്റ് മാസ്റ്ററുമായ ഇയ്യങ്കോട്ടെ ഇ.കെ നാരായണ കുറുപ്പിനെ രണ്ടാം ചരമവാർഷിക ദിനത്തിൽ ആർ.ജെ.ഡി. അനുസ്മരിച്ചു. പുഷ്പാർച്ചന, അനുസ്മരണം എന്നിവ സംഘടിപ്പിച്ചു.
ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗം പി.എം നാണു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മറ്റി ഭാരവാഹികളായ വി.കെ പവിത്രൻ ,എം ബാലരാജ്, ഗംഗാധരൻ പാച്ചാക്കര , കെ.വി നാസർ എന്നിവർ സംസാരിച്ചു.ആർ.ജെ.ഡി പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചനയിൽ പങ്കെടുത്തു.
Remembering E.K. Narayana Kurup









































