തിരുവപ്പന തിറമഹോത്സവം; കല്ലുനിര ചേലത്തോട് ക്ഷേത്ര ഉത്സവം തുടങ്ങി, ഇന്ന് പ്രധാന തിറകൾ

തിരുവപ്പന തിറമഹോത്സവം; കല്ലുനിര ചേലത്തോട് ക്ഷേത്ര ഉത്സവം തുടങ്ങി, ഇന്ന് പ്രധാന തിറകൾ
Apr 3, 2026 11:48 AM | By Krishnapriya S R

വളയം: (nadapuram.truevisionnews.com) കല്ലുനിര ചേലത്തോട് ചമതക്കീഴിൽ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ തിരുവപ്പന തിറ മഹോത്സവത്തിന് ഭക്തിനിർഭരമായ തുടക്കമായി. ഉത്സവത്തിന്റെ ആദ്യ ദിനമായ ഇന്നലെ കലശം, ദൈവത്തെ മലയിറക്കൽ കർമ്മം, അന്നദാനം എന്നിവ നടന്നു.

വൈകുന്നേരത്തോടെ നടന്ന താലപ്പൊലി ഘോഷയാത്രയും മുത്തപ്പൻ, ഭഗവതി, ഗുളികൻ വെള്ളാട്ടുകളും പൂക്കലശം വരവും ഉത്സവത്തിന് മാറ്റുകൂട്ടി. ഉത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ഗുളികൻ തിറ, തിരുവപ്പന, ഭഗവതി തിറ, ഗുരുതി തർപ്പണം എന്നീ പ്രധാന ചടങ്ങുകൾ നടക്കും.

തുടർന്ന് ഏപ്രിൽ 12-ന് ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് പ്രതിഷ്ഠാദിന കർമ്മങ്ങൾ നടക്കുക.

പ്രദേശത്തെ നിരവധി ഭക്തജനങ്ങളാണ് ഉത്സവ ചടങ്ങുകളിൽ പങ്കുചേരാനായി ക്ഷേത്രമുറ്റത്ത് എത്തുന്നത്.

The Kallunira Chelathodu temple festival has begun

Next TV

Related Stories
ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

Apr 4, 2026 08:36 PM

ഉറപ്പാക്കണം; ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ യു

ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിന് മുന്നിട്ടിറങ്ങുക - കെ.സി ഇ...

Read More >>
 കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

Apr 4, 2026 08:22 PM

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ തുടരുന്നു

കര്‍ണാടകയിൽ ട്രക്കിങിന് പോയ നാദാപുരം സ്വദേശിനിയെ കാണാതായിട്ട് മൂന്നു ദിവസം; തെരച്ചിൽ...

Read More >>
മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

Apr 4, 2026 05:13 PM

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ് നടത്തി

മരണ വീട്ടിലെ കള്ളന്മാർ - എൽ.ഡി.വൈ.എഫ് കുറ്റവിചാരണ സദസ്സ്...

Read More >>
ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

Apr 4, 2026 03:17 PM

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം

ടൗണുകളിൽ കൊട്ടിക്കലാശം ഒഴിവാക്കാനും പെരുമാറ്റചട്ടം കർശനമായി പാലിക്കാനും പോലീസ്, സർവ്വകക്ഷി യോഗ തീരുമാനം...

Read More >>
ഇനി നല്ല ഭക്ഷണം:  7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

Apr 4, 2026 01:16 PM

ഇനി നല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു

ഇനിനല്ല ഭക്ഷണം: 7ven ഡെയ്‌സ് ഓർഗാനിക് കല്ലാച്ചിയിൽ ചെറുവയൽ രാമൻ നാടിന് സമർപ്പിച്ചു...

Read More >>
Top Stories

News Roundup