യുവജന റാലികളുമായി ഇടതുമുന്നണി; നാദാപുരത്ത് വോട്ട് ഉറപ്പിക്കാൻ അഡ്വ. പി. വസന്തത്തിന്റെ പടയോട്ടം

യുവജന റാലികളുമായി ഇടതുമുന്നണി; നാദാപുരത്ത് വോട്ട് ഉറപ്പിക്കാൻ അഡ്വ. പി. വസന്തത്തിന്റെ പടയോട്ടം
Apr 7, 2026 11:38 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ, കഴിഞ്ഞ തവണത്തെക്കാൾ വലിയ ഭൂരിപക്ഷം ലക്ഷ്യമിട്ടുള്ള സജീവ പ്രചാരണത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം.

തിങ്കളാഴ്ച രാവിലെ നരിപ്പറ്റ പഞ്ചായത്തിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ കൈവേലി ടൗൺ, നമ്പ്യത്താൻകുണ്ട്, കരുകുളം തുടങ്ങിയ ഇടങ്ങളിൽ സ്ഥാനാർത്ഥി നേരിട്ടെത്തി വോട്ടർമാരെ കണ്ട് പിന്തുണ അഭ്യർത്ഥിച്ചു.

വാണിമേൽ പരപ്പുപാറയിൽ നടന്ന കുടുംബയോഗത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. നാദാപുരം, കല്ലാച്ചി ടൗണുകൾ കേന്ദ്രീകരിച്ചുള്ള വോട്ട് അഭ്യർത്ഥനയ്ക്ക് ശേഷം, വാണിമേലിൽ മുസ്ലിം ലീഗ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന എൽഡിഎഫ് പ്രവർത്തകരെ താലൂക്ക് ആശുപത്രിയിലെത്തി അവർ സന്ദർശിച്ചു.

വൈകുന്നേരത്തോടെ എൽഡിഎഫ് സംഘടിപ്പിച്ച കാവിലുംപാറ, മരുതോങ്കര റാലികളിലും സ്ഥാനാർത്ഥി സജീവ സാന്നിധ്യമായി. കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന റാലി പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

Adv. P. Vasantham's campaign to secure votes in Nadapuram

Next TV

Related Stories
മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ്  എം പി

Apr 6, 2026 10:21 PM

മെഗാ കുടുംബസംഗമം; പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം പി

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി - സച്ചിൻ പൈലറ്റ് എം...

Read More >>
ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

Apr 6, 2026 10:17 PM

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന പൗരരും

ഹോം വോട്ടിങ് പൂർത്തിയായി; വീട്ടിലിരുന്നു വോട്ട് ചെയ്ത സന്തോഷത്തിൽ അവശരും മുതിർന്ന...

Read More >>
നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

Apr 6, 2026 09:51 PM

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന റാലി

നിറവും താളവും; ഇടതുപക്ഷ വിജയ കാഹളമായി നാദാപുരത്ത് ഉജ്ജ്വല യുവജന...

Read More >>
Top Stories

News Roundup