അരൂർ: (nadapuram.truevisionnews.com) യുഡിഎഫ് സ്ഥാനാർത്ഥി പാറക്കൽ അബ്‌ദുല്ലയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിൽ സജീവമായി മുന്നേറുന്നു. ഇതിന്റെ ഭാഗമായി വില്യാപ്പള്ളി, കല്ലുമ്പുറം, പെരുമുണ്ടച്ചേരി കോളനി എന്നിവിടങ്ങളിലെ വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി അദ്ദേഹം വോട്ടഭ്യർത്ഥിച്ചു.
പ്രദേശത്തെ ബാങ്കുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ചും അദ്ദേഹം വോട്ടർമാരെ കണ്ടു. പ്രചാരണത്തിനിടെ അസുഖം ബാധിച്ച് കിടപ്പിലായവരേയും വയോധികരേയും നേരിൽ കണ്ട് സുഖവിവരങ്ങൾ അന്വേഷിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
പെരുമുണ്ടച്ചേരിയിൽ വീടുകൾ തോറും കയറി വോട്ടഭ്യർത്ഥിക്കുന്ന വനിതാ പ്രവർത്തകരെ കണ്ട് അദ്ദേഹം പ്രചാരണ പുരോഗതി വിലയിരുത്തുകയും ചെയ്തു. മണ്ഡലത്തിൽ വലിയ വിജയപ്രതീക്ഷയുണ്ടെന്ന് പാറക്കൽ അബ്‌ദുല്ല മാധ്യമങ്ങളോട് പ്രതികരിച്ചു.
എൽഡിഎഫ് പരാജയഭീതിയിലാണെന്നും അത് മറികടക്കാൻ ബോംബ് രാഷ്ട്രീയമാണ് അവർ പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പോസ്റ്ററുകളിൽ അശ്ലീല ഫോട്ടോകൾ പതിക്കുന്ന രീതി രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റ്യാടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് നിർമ്മാണം നടക്കുന്നതായി സംശയിക്കുന്നതായും ഈ നീക്കങ്ങളെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
Parakkal Abdullah appeals for votes in Aroor









































