പകൽക്കൊള്ള; പെരിങ്ങത്തൂരിൽ സ്വർണ്ണവും ലാപ്ടോപ്പും നഷ്ടപ്പെട്ടു, മോഷ്ടാവ് എത്തിയത് ആഡംബര ജീപ്പിൽ

പകൽക്കൊള്ള; പെരിങ്ങത്തൂരിൽ സ്വർണ്ണവും ലാപ്ടോപ്പും നഷ്ടപ്പെട്ടു, മോഷ്ടാവ് എത്തിയത് ആഡംബര ജീപ്പിൽ
Apr 13, 2026 12:52 PM | By Krishnapriya S R

ഇരിങ്ങണ്ണൂര്‍: (nadapuram.truevisionnews.com) പെരിങ്ങത്തൂരിലെ സേഫ് നഗറില്‍ പട്ടാപ്പകല്‍ നടന്ന മോഷണ പരമ്പര നാടിനെ നടുക്കുന്നു. ആഢംബര വാഹനമായ ഥാര്‍ ജീപ്പിലെത്തിയ മോഷ്ടാവ് രണ്ട് വീടുകളില്‍ നിന്നായി മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും ലാപ്‌ടോപ്പും കവര്‍ന്നു.

സേഫ് നഗറിലെ കല്ലാടത്തില്‍ ആയിഷ, തയ്യുള്ളതില്‍ റഫീഖ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ആയിഷ വീടിന് പിറകുവശത്ത് ജോലി ചെയ്തുകൊണ്ടിരുന്ന സമയത്താണ് മോഷ്ടാവ് വീടിന്റെ മുന്‍വാതില്‍ വഴി അകത്തുകയറി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത്.

പിന്നീട് ആയിഷയുടെ മകനെത്തി അലമാരയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടപ്പോഴാണ് വീട്ടുകാര്‍ മോഷണവിവരം തിരിച്ചറിയുന്നത്. തുടര്‍ന്ന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഥാര്‍ ജീപ്പിലെത്തിയ വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായത്.

സമാനമായ രീതിയില്‍ തന്നെയായിരുന്നു തയ്യുള്ളതില്‍ റഫീഖിന്റെ വീട്ടിലും കവര്‍ച്ച നടന്നത്. റഫീഖ് പള്ളിയില്‍ പോയ തക്കം നോക്കിയാണ് മോഷ്ടാവ് വീട്ടില്‍ കയറി ലാപ്‌ടോപ്പ് മോഷ്ടിച്ചത്. സംഭവത്തില്‍ ചൊക്ലി സി.ഐ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആഢംബര വാഹനമുപയോഗിച്ച് നടന്ന കവര്‍ച്ചയായതിനാല്‍ വലിയൊരു സംഘം തന്നെ ഇതിന് പിന്നിലുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.

Gold and laptop lost in Peringathur

Next TV

Related Stories
വിഷുക്കിറ്റ് വിതരണം; വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ ഉടമ

Apr 13, 2026 11:51 AM

വിഷുക്കിറ്റ് വിതരണം; വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ ഉടമ

വിഷുവിനോടനുബന്ധിച്ച് 180 കുടുംബങ്ങൾക്ക് കൈത്താങ്ങായി എം.ടി. ഹോട്ടൽ...

Read More >>
കൃഷിയിടം നശിപ്പിച്ചു; കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

Apr 13, 2026 11:35 AM

കൃഷിയിടം നശിപ്പിച്ചു; കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം ലീഗ്

കുയ്തേരിയിൽ പ്രവാസിയുടെ കൃഷിയിടം നശിപ്പിച്ചതിൽ പ്രതിഷേധവുമായി മുസ്‌ലിം...

Read More >>
പതിവ് തെറ്റാതെ; എംടിയുടെ കരുതലാണ് കമ്മ്യൂണിസം; വിഷുകിറ്റ് സ്വീകരിച്ചത് 180 കുടുംബങ്ങൾ

Apr 12, 2026 04:49 PM

പതിവ് തെറ്റാതെ; എംടിയുടെ കരുതലാണ് കമ്മ്യൂണിസം; വിഷുകിറ്റ് സ്വീകരിച്ചത് 180 കുടുംബങ്ങൾ

എംടിയുടെ കരുതലാണ് കമ്മ്യൂണിസം, വിഷുകിറ്റ് സ്വീകരിച്ചത് 180...

Read More >>
Top Stories

News Roundup

News from Regional Network