ഖുർആൻ പാരായണം; ഷഹ്സാദ് നിസാറിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം

ഖുർആൻ പാരായണം; ഷഹ്സാദ് നിസാറിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം
Apr 20, 2026 10:22 AM | By Krishnapriya S R

പുറമേരി: (nadapuram.truevisionnews.com) ഹൈദരാബാദിൽ നടന്ന അഖിലേന്ത്യാ ഖുർആൻ പാരായണ മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച് പുറമേരി സ്വദേശി. വിലാതപുരം സ്വദേശിയായ ഹാഫിസ് ഷഹ്സാദ് നിസാർ ആണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ തൊള്ളായിരത്തോളം മത്സരാർത്ഥികളെ പിന്തള്ളി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

മാക്കൂൽ പീടിക ചാളക്കൽ നിസാറിന്റെയും വിലാതപുരം നെരോത്ത് ശംസിദയുടെയും മകനായ ഷഹ്സാദ്, പാണക്കാട് സ്ട്രൈറ്റ് പാത്ത് സ്ഥാപനത്തിലെ വിദ്യാർത്ഥിയാണ്. ദേശീയതലത്തിൽ ശ്രദ്ധേയമായ ഈ നേട്ടം കൈവരിച്ച ഷഹ്സാദ് നിസാറിനെ വിലാതപുരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി അഭിനന്ദിച്ചു.

ചടങ്ങിൽ ഖാസി എൻ.കെ. അബ്ദുറഹിമാൻ മുസ്ലിയാർ ജേതാവിന് സ്നേഹോപഹാരം കൈമാറി. വിലാതപുരം മഹല്ലിന് അഭിമാനമായി മാറിയ ഈ വിദ്യാർത്ഥിയെ അനുമോദിക്കാൻ നിരവധി പേരാണ് എത്തിയത്.

Shahzad Nisar wins first place in Quran recitation competition

Next TV

Related Stories
പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Apr 20, 2026 12:26 PM

പുത്തൻ നേതൃത്വം; കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കല്ലാച്ചി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പുതിയ ഭാരവാഹികളെ...

Read More >>
ഇന്ന് ഘോഷയാത്ര, നാളെ അന്നദാനം; മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം കൊടിയേറി

Apr 20, 2026 11:49 AM

ഇന്ന് ഘോഷയാത്ര, നാളെ അന്നദാനം; മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം കൊടിയേറി

മഞ്ചങ്കാട്ടിൽ കാവ് പുനഃപ്രതിഷ്ഠാദിന മഹോത്സവം ഇന്നും നാളെയുമായി...

Read More >>
Top Stories










News Roundup