നാദാപുരം: (nadapuram.truevisionnews.com) ചേലക്കാട് വില്ല്യാപ്പള്ളി റോഡിൽ അനധികൃത വിദേശമദ്യ വിൽപന നടത്തുന്നതിനിടെ ചെക്ക്യാട് സ്വദേശി പോലീസിന്റെ പിടിയിലായി. ചെക്ക്യാട് കുനിയയിൽ വീട്ടിൽ ബിജു.കെ (45) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി 10.40-ഓടെ ചേലക്കാട് ജംഗ്ഷന് സമീപം വെച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ചേലക്കാട് ജംഗ്ഷനിൽ നിന്ന് നൂറ് മീറ്റർ മാറി റോഡ് സൈഡിൽ വെച്ച് മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബിജു പിടിയിലാകുന്നത്.
അമിത ലാഭത്തിനായി അനധികൃതമായി വിൽക്കുന്നതിനായി സൂക്ഷിച്ച 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം ഇയാളിൽ നിന്ന് കണ്ടെടുത്തു. പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മദ്യം പിടിച്ചെടുക്കുകയും പ്രതിയെ സ്ഥലത്തുനിന്ന് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പിടിച്ചെടുത്ത തൊണ്ടിമുതലുകൾ മഹസ്സർ തയ്യാറാക്കി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്ത് പോലീസ് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
Chekkyadu native arrested with 15 liters of foreign liquor










































