Aug 10, 2025 05:33 PM

വളയം: (nadapuram.truevisionnews.com) 'ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ' എന്ന മുദ്രാവാക്യമുമായി ഡിവൈഎഫ്ഐ സ്വാതന്ത്ര ദിനത്തിൽ സംഘടിപ്പിക്കുന്ന സമര സംഗമത്തിൻ്റെ ഭാഗമായി നാടെങ്ങും യൂത്ത് മാർച്ചുകൾ. ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് തല സമര സംഗമം 15 ന് തൂണേരിയിൽ നടക്കും.

പരിപാടിയുടെ പ്രചാരണാർത്ഥം വളയം പഞ്ചായത്ത് തല യൂത്ത് മാർച്ച് ഞായറാഴ്ച്ച പര്യടനം നടത്തി. ജില്ലാ കമ്മറ്റി അംഗം സാന്ദ്ര സചീന്ദ്രൻ ജാഥാ ക്യാപ്റ്റനായുള്ള ജാഥയുടെ ഉപലീഡറായി എൻ അതുൽ ട്രഷറർ ശ്രീജിത്ത് കെ എന്നിവർ നേതൃത്വം നൽകി.

ചുഴലിയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി കെ എൻ ദാമോദരൻ ഉദ്ഘാടനം ചെയ്ത ജാഥ ഇന്ന് രാവിലെ കല്ലുനിരയിൽ നിന്ന് ആരംഭിച്ച് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ മേഖലാ സെക്രട്ടറി ബിനേഷ് , പ്രസിഡൻ്റ് ദീപക് , എ കെ ശരത്ത് കുമാർ, ടി ശ്രീജേഷ്, നിഖിൽ തുടങിയവർ സംസാരിച്ചു.

Youth rally campaign in Valayam as part of the protest rally

Next TV

Top Stories










News Roundup






News from Regional Network