വളയം: ( nadapuram.truevisionnews.com) ട്രിപ്പിള്‍ ജമ്പ് താരം സൂപ്പർ ലീഗ് ക്രിക്കറ്റ് വിജയികളെ അഭിനന്ദിച്ചു. വളയം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ഏകദിന വളയം സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണ്ണമെന്റ് വിജയികൾക്കും റണ്ണർസ് അപ്പിനും ട്രോഫികൾ കൈമാറി കളിക്കാരെ അഭിനന്ദിച്ച് വളയം സ്വദേശിയും ട്രിപ്പിൾ ജമ്പിലെ ഇന്ത്യയുടെ അഭിമാന താരവുമായ ഒളിമ്പ്യൻ അബ്ദുള്ള അബൂബക്കർ.
കുട്ടിക്കാലം മുതൽ കളിച്ചുവളർന്ന തന്റെ ജന്മ നാട്ടിലെ ഈ വളയം സൂപ്പർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് അടുത്ത വർഷവും ഏറെ ജനശ്രദ്ധ ആകർഷിക്കട്ടെ എന്നും അതോടൊപ്പം കായികതാരങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈനലിൽ ഇന്ത്യൻ ആരോസ് കല്ലുനിരയെ തോൽപ്പിച്ച് ഹാട്രിക് ഇലവൻ കുനിയിൽ പീടിക ജേതാക്കളായി. യുനൈറ്റഡ് വളയം, കെവി ടൈറ്റൻസ് തുടങ്ങിയ നാല് ടീമുകളാണ് മത്സരിച്ചത്. മികച്ച താരമായി ഉണ്ണിയെ തിരഞ്ഞെടുത്തു.
Valayam Super League Olympian Abdullah Abubakar congratulates the winners
































