എടച്ചേരി : (nadapuram.truevisionnews.com) കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി നരിക്കുന്ന് യു.പി. സ്‌കൂളിൽ രക്ഷാകർതൃ സമിതിയുടെ ആഭിമുഖ്യത്തിൽ 'വായനാനന്ദം' ക്ലാസ് സംഘടിപ്പിച്ചു.
സ്‌കൂളിലെ മുഴുവൻ കുട്ടികളെയും വായനയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പരിപാടിയിൽ, ഓരോ മാസവും കുട്ടികൾ വായിക്കുന്ന പുസ്തകങ്ങളെപ്പറ്റി ആസ്വാദനക്കുറിപ്പ് എഴുതുകയും മികച്ച കുറിപ്പുകൾക്ക് സമ്മാനം നൽകുകയും ചെയ്യും.
ഈ മാസത്തെ ആസ്വാദനക്കുറിപ്പ് മത്സരത്തിൽ 600-ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കുള്ള സമ്മാനവിതരണ ചടങ്ങിൽ പ്രഭാഷകനും എഴുത്തുകാരനുമായ വി.പി. പ്രഭാകരൻ മാസ്റ്റർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. രക്ഷാകർതൃ സമിതിയുടെ ഈ സംരംഭം കുട്ടികളിൽ വായന ഒരു ശീലമാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പിടിഎ പ്രസിഡണ്ട് മഠത്തിൽപ്രേമൻ അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ ബിനേഷ്,സുബൈർ. മദർ പി.ടി.എ.പ്രസിസണ്ട് വിജിഷ അനീഷ്, പ്രജീഷ് പുന്നോളി, ബിജു കച്ചേരി, സ്റ്റാഫ് സിക്രടറി ഇല്യാസ്, ജിഷ, എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപകൻ സത്യൻ പാറോൽ സ്വാഗതവും റഷീദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
'Vayananandam' class organized to inculcate reading habit at Narikunnu UP School










































