Feb 19, 2026 11:44 AM

പുറമേരി: [nadapuram.truevisionnews.com] ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ 50 വിദ്യാർത്ഥികൾക്കുള്ള ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണോദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും പ്രസിഡന്റ് പി. ശ്രീലത നിർവഹിച്ചു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി കെ.കെ. വിനോദൻ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ പ്രോജക്റ്റ് അവതരണവും പാഴ്വസ്തുക്കളിൽ നിന്നുള്ള പുനരുപയോഗ ഉൽപ്പന്നങ്ങളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു.

ടി. പ്രേമാനന്ദൻ വിഷയത്തിൽ ക്ലാസെടുത്തു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സബീദ കേളോത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അലിമത്, ചെയർമാൻ അജയൻ പി, പഞ്ചായത്ത് അംഗങ്ങളായ സജീവൻ, നാണു എന്നിവർ സംസാരിക്കുകയും ഹെൽത്ത് ഇൻസ്പെക്ടർ ഷജിന കെ. നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Eco Sense Scholarship for 50 Students

Next TV

Top Stories










News Roundup