ഓപ്പൺ വോട്ടുകളുടെ ദുരുപയോഗം തടയണം - അഡ്വ.കെ പ്രവീൺകുമാർ

ഓപ്പൺ വോട്ടുകളുടെ ദുരുപയോഗം തടയണം - അഡ്വ.കെ പ്രവീൺകുമാർ
Mar 12, 2026 07:03 AM | By Roshni Kunhikrishnan

നാദാപുരം:(https://nadapuram.truevisionnews.com/) പരസഹായത്തോടെ ചെയ്യുന്ന ഓപ്പൺ വോട്ടുകളുടെ ദുരുപയോഗം തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ.കെ പ്രവീൺകുമാർ.സ്വന്തമായി ചെയ്യാവുന്ന വോട്ടുകൾ പോലും ഓപ്പൺ വോട്ടായി ചെയ്യുന്നത് ജനാധിപത്യ അവകാശ ലംഘനമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ചില ബൂത്തുകളിൽ പത്തു ശതമാനത്തിലേറെ വോട്ടുകൾ ഓപ്പൺ വോട്ടാണ്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആധികാരിക രേഖകൾ ഇല്ലാതെ ഓപ്പൺ വോട്ടിന് അനുമതി നൽകുന്നത് ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രവീൺകുമാർ പറഞ്ഞു. നിയോജക മണ്ഡലത്തിലെ കോൺഗ്രസ് നേതൃതല യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി.യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ എം അഭിജിത്ത്, കെപിസിസി അംഗം കെടി ജയിംസ്,കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരങ്കോട്,കെ പി രാജൻ,ആവോലം രാധാകൃഷ്ണൻ,മാക്കൂൽ കേളപ്പൻ,യു വി ബിന്ദു, കോരങ്കോട്ട് മൊയ്തു എന്നിവർ പ്രസംഗിച്ചു.


Abuse of open votes should be prevented - Adv. K Praveen Kumar

Next TV

Related Stories
അനുസ്മരണം; നാദാപുരം മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം ആചരിച്ചു

Apr 6, 2026 12:38 PM

അനുസ്മരണം; നാദാപുരം മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം ആചരിച്ചു

മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം...

Read More >>
Top Stories










News Roundup