ഭക്തിസാന്ദ്രമായി ഉദയപുരം മഹാദേവ ക്ഷേത്രം; നെയ്യമൃത് കൂട്ടായ്മയും കുടുംബസംഗമവും നടത്തി

ഭക്തിസാന്ദ്രമായി ഉദയപുരം മഹാദേവ ക്ഷേത്രം; നെയ്യമൃത് കൂട്ടായ്മയും കുടുംബസംഗമവും നടത്തി
Apr 6, 2026 01:02 PM | By Krishnapriya S R

പുറമേരി: (nadapuram.truevisionnews.com) ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ പുറമേരി ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് കൂട്ടായ്മയും കുടുംബസംഗമവും സംഘടിപ്പിച്ചു. നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഭക്തസംഘം ഖജാൻജി പി.വി. മാധവൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു.

നെയ്യമൃത് വ്രതത്തിന്റെ ആത്മീയ പ്രാധാന്യത്തെയും പാരമ്പര്യത്തെയും കുറിച്ച് അണിയാരം സങ്കേതം മുപ്പൻ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വ്രതാനുഷ്ഠാനങ്ങളിലെ ചിട്ടവട്ടങ്ങളെക്കുറിച്ചും ഭക്തിമാർഗ്ഗത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

തെക്കയിൽ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉദയപുരം മഹാദേവ ക്ഷേത്രം ചെയർപേഴ്‌സൺ ഹേമലത, പുറമേരി എൻ.എസ്.എസ് കരയോഗം മെമ്പർ ഗിരിജദേവി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

മഠം മുപ്പൻ ഗംഗാധരൻ നമ്പ്യാർ സ്വാഗതം ആശംസിച്ച ചടങ്ങിൽ നിരവധി ഭക്തരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Udayapuram Mahadeva Temple is a place of devotion

Next TV

Related Stories
ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

Apr 6, 2026 02:49 PM

ലക്ഷ്യം പലതുണ്ട്; ഒരു കുടുംബാംഗത്തെ പോലെ തന്നെ ഏറ്റെടുത്ത നാദാപുരം കൂടെയുണ്ടാവും: കെ.എം അഭിജിത്ത്

ഒരു കുടുംബാംഗത്തെ പോലെയാണ് നാദാപുരം തന്നെ ഏറ്റെടുത്തതെന്നും യുഡിഎഫ് സ്ഥാനാർത്ഥി കെ.എം...

Read More >>
മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

Apr 6, 2026 02:29 PM

മാറും ഉറപ്പാണ്; നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നു: യുഡിഎഫ് നേതാക്കൾ

നാദാപുരത്ത് ഒരു മാറ്റത്തിന് ജനം ആഗ്രഹിക്കുന്നതായി യുഡിഎഫ്...

Read More >>
അനുസ്മരണം; നാദാപുരം മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം ആചരിച്ചു

Apr 6, 2026 12:38 PM

അനുസ്മരണം; നാദാപുരം മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം ആചരിച്ചു

മുൻ എംഎൽഎ കെ.ടി. കണാരന്റെ 21-ാം ചരമവാർഷികം...

Read More >>
Top Stories

News Roundup