വാണിമേൽ: (nadapuram.truevisionnews.com) നിയമസഭ തിരഞ്ഞെടുപ്പിന്റെ ആവേശമുണർത്തി വാണിമേൽ ക്രസൻ്റ് സ്കൂൾ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ സംഘടിപ്പിച്ച ജനകീയ ക്വിസ് ശ്രദ്ധേയമാകുന്നു. അങ്ങാടികളിലും പൊതുസ്ഥലങ്ങളിലും നേരിട്ടെത്തി സാധാരണക്കാരോടും പൊതുജനങ്ങളോടും ചോദ്യങ്ങൾ ചോദിച്ചും, ശരിയുത്തരം പറയുന്നവർക്ക് ഉടനടി സമ്മാനങ്ങൾ നൽകിയുമാണ് വിദ്യാർത്ഥികൾ ഈ വേറിട്ട പരിപാടി നടത്തിയത്.
തിരഞ്ഞെടുപ്പ് അറിവുകൾ പങ്കുവെക്കുന്നതിനൊപ്പം സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പൊതുജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ചോദ്യങ്ങളും പ്രസന്റേഷനും തയ്യാറാക്കിയത് മുതൽ വീഡിയോ റെക്കോർഡിങ്ങും എഡിറ്റിങ്ങും വരെ പൂർത്തിയാക്കി ജനങ്ങൾക്ക് മുന്നിലെത്തിച്ചത് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ തന്നെയാണ്.
മിൻഹ ഫാത്തിമ, അൻജബ ഹനീന, പാർവണ, ഹയ, ഫാത്തിമ അഫ്രിൻ, ഷിസൻ അഹമ്മദ്, ഇഷാൻ പ്രകാശ്, ഹംദാൻ, ഷിസാൻ മുഹമ്മദലി, മിഫ്ലാഹ്, താജുൽ അമീൻ എന്നിവർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഐടി അറിവുകൾ കേവലം പഠനത്തിൽ ഒതുക്കാതെ, ഇത്തരം പൊതുസമ്പർക്ക പരിപാടികൾക്കായി കുട്ടികൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് ലിറ്റിൽ കൈറ്റ്‌സ് ടീച്ചർ ടി.കെ അനിഷത്ത് വ്യക്തമാക്കി.
Little Kites held an election quiz in Vani Mela







































