നാദാപുരം: (nadapuram.truevisionnews.com) കേരളത്തിൽ ഇത്തവണ ഐക്യജനാധിപത്യ മുന്നണി അധികാരത്തിൽ വരുമെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്ന് മുസ്ലീംലീഗ് പാർലമെന്ററി പാർട്ടി ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ പ്രസ്താവിച്ചു.
നാദാപുരം ഉൾപ്പെടെയുള്ള ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലങ്ങൾ ഇത്തവണ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നാദാപുരം നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ജി.സി.സി കെ.എം.സി.സി കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ സമഗ്രമായ വികസനത്തിനും പുരോഗതിക്കും യു.ഡി.എഫ് ഭരണമാണ് അനിവാര്യമെന്ന് കേരളത്തിലെ പൊതുസമൂഹം ഇതിനകം തിരിച്ചറിഞ്ഞുകഴിഞ്ഞു. വികസന മുരടിപ്പിനെതിരെ ജനങ്ങൾ ബാലറ്റിലൂടെ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി. മുഹമ്മദ് അധ്യക്ഷനായ ചടങ്ങിൽ യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി, കൺവീനർ മോഹനൻ പാറക്കടവ് തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

മണ്ഡലത്തിലെ വികസന മുരടിപ്പ് ചർച്ചയാക്കിയ മുനീർ, കെ.എം.സി.സി പ്രവർത്തകർ ജന്മനാടിന്റെ പുരോഗതിക്കായി നടത്തുന്ന ഇടപെടലുകളെ അഭിനന്ദിക്കുകയും ചെയ്തു. മുഹമ്മദ് ബംഗ്ലത്ത്, എം.പി. ജാഫർ മാസ്റ്റർ, എം.പി. സൂപ്പി തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി നേതാക്കളും പ്രവർത്തകരും സ്നേഹയാത്രയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംബന്ധിച്ചു.
Dr. M.K. Muneer says UDF will capture constituencies including Nadapuram this time

































.jpeg)
.jpeg)






