Apr 7, 2026 02:01 PM

നാദാപുരം: (nadapuram.truevisionnews.com) റെക്കോഡ് ഭൂരിപക്ഷത്തിൽ ഇടതുപക്ഷം അധികാരത്തിൽ വരുമെന്നും നാടിൻ്റെ വികസന അനുഭവത്തിൽ നാദാപുരത്ത് അഡ്വ. പി വസന്തം ഉജ്ജ്വല വിജയം നേടുമെന്നും എൽഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആത്മവിശ്വാസത്തോടും അഭിമാനത്തോടും കൂടിയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും ഇത്തവണ എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും നേതാക്കൾ പറഞ്ഞു. ഇതുപോലെ വികസന, ക്ഷേമ, നിർമാണ പ്രവർത്തനങ്ങൾ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ലന്നും ചരിത്രം തിരുത്തി മൂന്നാം വട്ടവും ഇടതുപക്ഷം കേരളത്തിൽ അധികാരത്തിൽ വരും.

നാദാപുരത്ത് കഴിഞ്ഞ 15 വർഷക്കാലം ഉണ്ടായത് പോലെ വികസനം ഉണ്ടായ കാലഘട്ടം ഉണ്ടായിട്ടില്ല. 2435 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ പത്ത് വർഷം മണ്ഡലത്തിൽ നടപ്പിലാക്കിയത്. എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി വസന്തം വിദ്യാർഥി, യുവജന, മഹിളാ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ വ്യക്തിത്വമാണ്.

മികച്ച സ്വീകരണമാണ് മണ്ഡലത്തിൽ ഉടനീളം ലഭിച്ചത്. അവർ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു. പരാജയ ഭീതി മൂലം യു.ഡി.എഫ് കള്ളവോട്ടിന് ആഹ്വാനം ചെയ്യുകയാണ്.

നാട്ടിലെത്താനാവാത്ത യു.ഡി.എഫുകാരായ പ്രവാസികളുടെ വോട്ട് നാട്ടിലുള്ളവർ ചെയ്യുമെന്ന് അവർ തീരുമാനിച്ചിട്ടുണ്ടെന്നും നേതാക്കൾ ആരോപിച്ചു. വാർത്താസമ്മേളനത്തിൽ എൽ.ഡി.എഫ് മണ്ഡലം സെക്രട്ടറി പി.പി ചാത്തു, ഇ.കെ വിജയൻ എം.എൽ.എ, തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായ എ മോഹൻദാസ്, രജീന്ദ്രൻ കപ്പള്ളി,വത്സരാജ് മണലാട്ട്, വി.പി കുഞ്ഞികൃഷ്ണൻ, സമദ് നരിപ്പറ്റ, കരിമ്പിൽ ദിവാകരൻ, ബോബി മൂക്കൻതോട്ടം, പി.എം നാണു, വി.എ അമ്മദ് ഹാജി എന്നിവർ പങ്കെടുത്തു.


Adv. P. Vasantham will win resoundingly in Nadapuram: LDF leaders

Next TV

Top Stories










News Roundup