പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം

പുറമേരിയിൽ ഇലക്ട്രിക് ഷോറൂമിന് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം, ഒഴിവായത് വൻ ദുരന്തം
Apr 28, 2026 04:59 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) പുറമേരിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഷോറൂമിന് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം. നാദാപുരം-വടകര സംസ്ഥാന പാതയോരത്ത് വെള്ളൂർ റോഡ് ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിനാണ് ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെ തീപിടിച്ചത്.

കടയ്ക്കുള്ളിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരും ഉപഭോക്താക്കളും ഉടൻ പുറത്തേക്ക് ഓടിമാറിയതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് നാദാപുരത്ത് നിന്നും വടകരയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ നാട്ടുകാരുടെ സഹായത്തോടെ ഏറെ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കുള്ളിലെ ഇലക്ട്രിക് ഉപകരണങ്ങളും ലൈറ്റുകളും മറ്റ് സാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

Fire breaks out at electrical showroom in Udupi

Next TV

Related Stories
യു.ഡി.എഫ് ലീഡേഴ്‌സ് മീറ്റ് ഇന്ന് ഭൂമിവാതുക്കലിൽ നടക്കും

Apr 28, 2026 11:21 AM

യു.ഡി.എഫ് ലീഡേഴ്‌സ് മീറ്റ് ഇന്ന് ഭൂമിവാതുക്കലിൽ നടക്കും

യു.ഡി.എഫ് ലീഡേഴ്‌സ് മീറ്റ് ഇന്ന് ഭൂമിവാതുക്കലിൽ നടക്കും...

Read More >>
Top Stories










Entertainment News