വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം

വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം
Feb 6, 2026 09:36 PM | By Roshni Kunhikrishnan

നാദാപുരം :[nadapuram.truevisionnews.com] എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥ സ്വീകരണവുമായി ബന്ധപ്പെടുത്തി കല്ലാച്ചിയിൽ നാദാപുരം പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

ശനി പകൽ രണ്ടു മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഗതാഗത നിയന്ത്രണം. കുറ്റ്യാടി ഭാഗത്തേക്ക് ആവോലം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ജംഗ് ഷനിൽ നിന്നും മുന്നോട്ട് പോയി 2 വിംസ് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് മലബാർ ഹോട്ടലിൻറ മുന്നിലൂടെ ബൈപ്പാസിൽ പ്രവേശിച്ച് പോവേണ്ടതാണ് കുറ്റ്യാടി ഭാഗത്തേക്ക്.

വിഷ്ണുമംഗലം, വാണിമേൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ മലബാർ ഹോട്ടലിൻെറ ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ബൈപ്പാസിൽ പ്രവേശിച്ച് കുറ്റ്യാടി ഭാഗത്തേക്ക് പോവേണ്ടതാണ് .

വടകര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പുറമേരി. കുനിങ്ങാട് ചേലക്കാട് വഴി കുറ്റ്യാടി ഭാഗത്തേക്ക് പോകേണ്ടതാണ്. ബസ്സുകൾ നാദാപുരത്തെത്തി ആളുകളെ കയറ്റിയശേഷം പുളിക്കൂൽ. കുമ്മങ്കോട് - ചേലക്കാട് റോഡ് വഴി കുറ്റ്യാടി പോവേണ്ടതാണ്.

വടകര ഭാഗത്തേക്ക് കുറ്റ്യാടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ചേലക്കാട്-കുമ്മങ്കോട് -കനിങ്ങാട് വഴി വടകര ഭാഗത്തേക്ക് പോവേണ്ടതാണ്. വിഷ്ണുമംഗലം,വാണിമേൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ സാധാരണപോലെ പോവേണ്ടതാണ്. ബസ്സുകൾ ചേലക്കാട്-കമ്മങ്കോട്-അഹമ്മദ് മുക്കിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശാദുലി റോഡ് വഴി നാദാപുരത്ത് പ്രവേശിച്ച് ആളുകളെ കയറ്റിയശേഷം വടകര ഭാഗത്തേക്ക് പോവേണ്ടതാണ്.

Development march; Traffic restrictions in Nadapuram and Kallachi tomorrow

Next TV

Related Stories
ഇനിയും മുന്നേറാൻ; നാദാപുരത്ത് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

Apr 7, 2026 10:29 PM

ഇനിയും മുന്നേറാൻ; നാദാപുരത്ത് എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി

ഇനിയും മുന്നേറാൻ; നാദാപുരത്ത് എൽഡിഎഫ് പ്രകടനപത്രിക...

Read More >>
 വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ് ഷോ

Apr 7, 2026 08:21 PM

വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ് ഷോ

വിജയ തുടർച്ച; ആവേശത്തിരയിളക്കി അഡ്വ പി വസന്തത്തിൻ്റെ റോഡ്...

Read More >>
ആവേശം കൈവിടാതെ; നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ

Apr 7, 2026 05:38 PM

ആവേശം കൈവിടാതെ; നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ ചന്ദ്രൻ

നാട് നിറഞ്ഞ് എൻഡിഎ സ്ഥാനാർത്ഥി വിപിൻ...

Read More >>
ഹൈക്കോടതിയെ സമീപിച്ചു; പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ് നേതാക്കൾ

Apr 7, 2026 04:05 PM

ഹൈക്കോടതിയെ സമീപിച്ചു; പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ് നേതാക്കൾ

പ്രവാസി വോട്ടർമാരെ മറയാക്കി യുഡിഎഫ് വ്യാപക കള്ളവോട്ടിന് ശ്രമിക്കുന്നു - എൽഡിഎഫ്...

Read More >>
Top Stories










News Roundup






Entertainment News