നാദാപുരം: (nadapuram.truevisionnews.com) നാദാപുരം നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികൾ ആവേശത്തോടെ വോട്ട് രേഖപ്പെടുത്തി. പ്രധാന മുന്നണികളുടെ മൂന്ന് സ്ഥാനാർത്ഥികളും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ അവരവരുടെ പോളിംഗ് സ്റ്റേഷനുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്ത് എരമംഗലം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലെ 138-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. പി. വസന്തം മൊകേരി എൽപി സ്കൂളിലെ 97-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
എൻഡിഎ സ്ഥാനാർത്ഥി സി.പി. വിപിൻ ചന്ദ്രൻ കോതോട് ഗവ. എൽപി സ്കൂളിലെ 172-ാം നമ്പർ ബൂത്തിലാണ് തന്റെ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്ത ശേഷം വിജയപ്രതീക്ഷ പങ്കുവെച്ച സ്ഥാനാർത്ഥികൾ മണ്ഡലത്തിലെ വിവിധ ബൂത്തുകൾ സന്ദർശിക്കാനായി തിരിച്ചു.
Candidates also cast their votes in Nadapuram
































