Apr 8, 2026 10:46 AM

നാദാപുരം: (nadapuram.truevisionnews.com)  നാദാപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. അഭിജിത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ റോഡ് ഷോയോടെ സമാപിച്ചു. കൊട്ടിക്കലാശ ദിനമായ ഇന്നലെ വൈകുന്നേരം ഷാഫി പറമ്പിൽ എം.പിക്കൊപ്പം പാറക്കടവിൽ നിന്ന് ഇരിങ്ങണ്ണൂരിലേക്കായിരുന്നു റോഡ് ഷോ സംഘടിപ്പിച്ചത്.

നാദാപുരം മേഖലയിലെ പ്രധാന ടൗണുകളിൽ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നതിനാൽ കൊട്ടിക്കലാശത്തിന്റെ പതിവ് ആവേശം ടൗണുകളിൽ പ്രകടമായിരുന്നില്ല. എന്നാൽ പാറക്കടവിൽ റോഡ് ഷോ നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞ് വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരാണ് ഒഴുകിയെത്തിയത്.

മൂന്ന് മണിക്ക് പാറക്കടവ് ചെറ്റകണ്ടി പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പര്യടനം തൂണേരി വഴി അഞ്ചരയോടെ ഇരിങ്ങണ്ണൂരിൽ സമാപിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വാഹന വ്യൂഹത്തെ അനുഗമിച്ചു.

റോഡ് ഷോയ്ക്ക് പുറമെ വിവിധ ഇടങ്ങളിൽ കുടുംബസംഗമങ്ങളും നടന്നു. വാണിമേൽ പഞ്ചായത്തിലെ കോടിയുറയിൽ നടന്ന കുടുംബസംഗമങ്ങളുടെ സമാപന സമ്മേളനം എൻ.കെ. മൂസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി.കെ. ഹസൻ അധ്യക്ഷത വഹിച്ചു. എം.കെ. അഷ്റഫ്, അഖില മരിയാട്ട്, ഫാത്തിമ കണ്ടിയിൽ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംസാരിച്ചു.

K.M. Abhijith's Kottikalas with Shafi Parampil in Nadapuram

Next TV

Top Stories










News Roundup