വാണിമേൽ: (nadapuram.truevisionnews.com) ഭൂമിവാതുക്കൽ എം.എൽ.പി സ്കൂളിലെ നഴ്സറി സ്കൂൾ ഫെസ്റ്റ് ആവേശകരമായി നടന്നു. മാതൃ പി.ടി.എ പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ ടി.സി. ഹസീന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ പി.എസ്.സി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സ്കൂളിലെ മുൻ വിദ്യാർത്ഥിനി ഹെന്ന ഹാഷിം മുഖ്യതിഥിയായി പങ്കെടുത്തു. ഹെന്ന ഹാഷിമിനുള്ള സ്കൂളിന്റെ ഉപഹാരം പി.ടി.എ പ്രസിഡന്റ് അഹ്മദ്‌കുട്ടി മുളിവയൽ സമ്മാനിച്ചു.
ഹെഡ്‌മാസ്റ്റർ പി. ലൈലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.കെ. മുഹമ്മദലി, കെ.പി. കുഞ്ഞമ്മദ്, ടി.സി. കുഞ്ഞബ്ദുല്ല, വി.കെ. മൂസ മാസ്റ്റർ, എം.കെ. അബൂബക്കർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് എൽ.എസ്.എസ്, അൽ മാഹിർ പരീക്ഷകളിൽ വിജയിച്ചവർക്കും സ്കൗട്ട് ക്ലബ്ബ് അംഗങ്ങൾക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. തുടർന്ന് നഴ്സറി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Colorful Nursery Fest at Bhoomivathukkal MLP School








































